ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ വനിതാ ബാസ്കറ്റ്ബാൾ ടീമിൽ നാല് മലയാളി താരങ്ങൾ ഇടംപിടിച്ചു. കേരളത്തിൽനിന്ന് പി.എസ്. ജീന, സ്റ്റെഫി നിക്സൺ, പി.ജി. അഞ്ജന എന്നിവരും കർണാടകയുടെ മലയാളിതാരം പ്രിയങ്ക പ്രഭാകറുമാണ് 12 അംഗ ടീമിലെത്തിയ മലയാളികൾ. ജീനയാണ് നായിക.
വനിതാ ടീമിനെ നയിക്കുന്ന രണ്ടാമത്തെ മലയാളിയാണ് ജീന. 2014 ഇഞ്ചിയോൺ ഗെയിംസിനുള്ള ഇന്ത്യൻ വനിതാ ടീമിനെ റെയിൽവേയുടെ മലയാളി താരം സ്മൃതി രാധാകൃഷ്ണൻ നയിച്ചിരുന്നു. കഴിഞ്ഞ ഏഷ്യൻ ഗെയിംസിനുള്ള ടീമിലും ജീനയുണ്ടായിരുന്നു.ഇൗമാസം 17നാണ് ഇന്ത്യയുടെ ബാസ്കറ്റ്ബാൾ മത്സരങ്ങൾ തുടങ്ങുന്നത്. വൈ ഗ്രൂപ്പിൽ ദക്ഷിണ കൊറിയ, ചൈനീസ് തായ്പേയ്, കസഖ്സ്താൻ, ഇന്തോനേഷ്യ എന്നിവക്കൊപ്പമാണ് ഇന്ത്യ.
ടീം: പി.എസ്. ജീന, സ്റ്റെഫി നിക്സൺ, പി.ജി. അഞ്ജന (കേരളം), പ്രിയങ്ക പ്രഭാകർ (കർണാടക), ഭാന്ധവ്യ (ഹിമാചൽ പ്രദേശ്), രാജപ്രിയദർശിനി, മധു കുമാരി (റെയിൽവേ), സംഗീത കൗർ (ഛത്തിസ്ഗഢ്), ഷിറീൻ ലിമായെ (മഹാരാഷ്ട്ര), പുഷ്പ സെന്തിൽ കുമാർ (തമിഴ്നാട്), രസ്പ്രീത് സിദ്ദു (ഡൽഹി), നിഷി ശർമ (രാജസ്ഥാൻ). കോച്ച്: ഷീബ മാഗൂൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.