കൊച്ചി: പുത്തൻ കളിനിയമങ്ങളുമായി കളത്തിൽ ആവേശത്തിെൻറ സ്മാഷിന് സാക്ഷ്യംവഹിക്കാൻ കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയം ഒരുങ്ങി. പ്രഫഷനലിസത്തിെൻറ കാഹളംമുഴക്കി പ്രഥമ പ്രോ വോളി ലീഗിെൻറ ഉദ്ഘാടനപോരാട്ടത്തിൽ ശനിയാഴ്ച വൈകീട്ട് ഏഴിന് െകാച്ചി ബ്ലൂ സ്പൈക്കേഴ്സും യു മുംബ വോളിയും ഏറ്റുമുട്ടും. ബാഡ്മിൻറൺ താരം പി.വി. സിന്ധുവടക്കമുള്ള പ്രമുഖർ ആദ്യ മത്സരത്തിന് സാക്ഷികളാകാനെത്തും.
തൃശൂർ അന്തിക്കാട് സ്വദേശിയും മുൻ ഇന്ത്യൻ നായകനുമായ റെയിൽവേയുടെ ടി.സി. ജ്യോതിഷ് പരിശീലിപ്പിക്കുന്ന െകാച്ചി കന്നിയങ്കം ജയിച്ച് മുേന്നറാനുള്ള ഒരുക്കത്തിലാണ്. തൃപ്രയാറിൽ രണ്ടാഴ്ചയിലേറെ നീണ്ട പരിശീലനത്തിനും സന്നാഹമത്സരങ്ങൾക്കും ശേഷമാണ് കൊച്ചി ടീം കച്ചകെട്ടുന്നത്. ആദ്യ സീസണായതിനാൽ ഏത് ടീമിനാണ് മുൻതൂക്കമെന്ന് പറയാനാവില്ലെന്ന് ജ്യോതിഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. എല്ലാ ടീമുകൾക്കും കിരീടസാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്നാടിെൻറ ഇൻറർനാഷനൽ സെറ്റർ മോഹൻ ഉക്രപാണ്ഡ്യനാണ് ക്യാപ്റ്റൻ. കാത്തുകാത്തിരുന്ന നിമിഷമെത്തിയെന്നും ലോകോത്തര താരങ്ങൾക്കൊപ്പം കളിക്കാനാവുന്നത് വലിയ വരദാനമാണെന്നും ഉക്രപാണ്ഡ്യൻ പറഞ്ഞു. മനു ജോസഫ്, പി. രോഹിത്, മുജീബ് എന്നീ മലയാളികളും കളിക്കും. അമേരിക്കയുടെ ബ്ലോക്കിങ് ഇതിഹാസം ഡേവിഡ് ലീയാണ് ടീമിലെ പ്രമുഖ വിദേശതാരം. റെയിൽവേയുടെ ജനപ്രിയ അറ്റാക്കർ കാക്ക എന്ന എസ്.പ്രഭാകരനും ചേരുേമ്പാൾ കൊച്ചിക്കാണ് കടലാസിൽ മുൻതുക്കം.
ഇന്ത്യൻ താരവും ഛത്തിസ്ഗഢ് സ്വദേശിയുമായ ദീപേഷ് സിഹ്നയാണ് യു മുംബയുടെ ക്യാപ്റ്റൻ. ജമ്മു-കശ്മീരിൽ നിന്നുള്ള ഏക ഇൻറർനാഷനലായ സഖ്ൈലെൻ താരിഖ്, മലയാളിയായ ഇ.ജെ. ജോൺ ജോസഫ്, പങ്കജ് ശർമ എന്നിവരും ടീമിലുണ്ട്. തുർക്കിയുടെ അറ്റാക്കർ ടോമിസ്ലാവ് കോസ്കോവിച്ചിെൻറ അപാരമായ പരിചയസമ്പത്ത് മുംബക്ക് ഗുണമാകും.
സൂപ്പറാകും കളി
ഒാരോ നിമിഷവും ആവേശകരമാക്കാൻ പുതിയ കളിനിയമങ്ങളാണ് പ്രോ വോളി ലീഗിൽ പരീക്ഷിക്കുന്നത്. സൂപ്പർ പോയൻറും സൂപ്പർ സെർവുമാണ് പ്രധാനം.
സൂപ്പർ േപായൻറ്
ഒരോ െസറ്റിലും ഒരുതവണ വീതം സൂപ്പർപോയൻറ് നേടാൻ അവസരമുണ്ട്. സൂപ്പർപോയൻറ് വിളിച്ച ടീമിന് അനുകൂലമായ ഫിനിഷിങ്ങാണെങ്കിൽ രണ്ട് പോയൻറ് ലഭിക്കും. എതിർ ടീമിന് അനുകൂലമാണെങ്കിൽ അവർക്കായിരിക്കും രണ്ട് പോയൻറ്. ടീം സ്കോർ 11 എത്തുന്നതിന് മുമ്പാണ് സൂപ്പർപോയൻറ് അനുവദിക്കുക.
സൂപ്പർ സർവ്
സർവിസ് എതിരാളികളുടെ ദേഹം തൊടാതെ കോർട്ടിൽ പതിച്ചാൽ (എയ്സ്) സൂപ്പർെസർവായി മാറും. രണ്ട് പോയൻറാണ് സൂപ്പർ സർവിസിന് ലഭിക്കുക.
15 പോയൻറ് ഗെയിം
റൗണ്ട് റോബിൻ ലീഗ് അടിസ്ഥാനത്തിലുള്ള പ്രാഥമിക മത്സരങ്ങളിൽ 15 പോയേൻറാടെ കളി അവസാനിക്കും. ആദ്യം 15 പോയൻറ് നേടുന്ന ടീം ജയിക്കും. അഞ്ച് സെറ്റ് നിർബന്ധമായും കളിക്കണം. 5-0ത്തിന് ജയിച്ചാൽ മൂന്ന് പോയൻറ് കിട്ടും. എതിരാളികൾക്ക് ഒരു െസറ്റെങ്കിലും വിട്ടുെകാടുത്ത് ജയിക്കുകയാണെങ്കിൽ രണ്ട് പോയൻറും. ജയിച്ച െസറ്റുകളുടെ എണ്ണം സെമി ഫൈനലിലേക്ക് ടീമിെന പരിഗണിക്കുന്നതിൽ നിർണായകവുമാവും. സെമിയിലും ഫൈനലിലും 25 പോയൻറ് വീതമുള്ള അഞ്ച് െസറ്റ് മത്സരമാകും നടത്തുക.
സബ്സ്റ്റിറ്റ്യൂഷൻ, ടൈംഒൗട്ട്
ആറ് വട്ടം പകരക്കാരെ ഇറക്കാവുന്ന പ്രോ വോളി ലീഗില്‍ 30 സെക്കന്‍ഡ് നീളുന്ന ടീം ടൈംഒൗട്ടിന് പുറെമ ഒരു മിനിറ്റുള്ള ടെക്നിക്കല്‍ ടൈംഒൗട്ടിനും അവസരമുണ്ട്. ടി.വി തത്സമയ സംപ്രേഷണത്തില്‍ പരസ്യത്തിന് വേണ്ടിയുള്ള ഇടവേളയാണിത്. പ്രാഥമിക ലീഗില്‍ ഏത് ടീമാണോ ആദ്യം എട്ട് പോയൻറ് നേടുന്നത് അപ്പോൾ ടെക്നിക്കല്‍ ൈടംഒൗട്ട് വിളിക്കും. സെമിയില്‍ ഒരോ സെറ്റിലും മുന്നിലുള്ള ടീം 16 പോയൻറിെലത്തെുമ്പോഴും ടെക്നിക്കല്‍ ടൈംഒൗട്ടുണ്ടാകും.
ആംബാൻഡ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ടോപ്സ്കോറര്ക്കും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍ക്കും നല്കുന്ന ഓറഞ്ച് ക്യാപിനും പര്‍പ്പ്ള്‍ ക്യാപിനും സമാനമായി അറ്റാക്കിങ്ങിലും ബ്ലോക്കിങ്ങിലും ടീമിന് ഏറ്റവും കൂടുതല്‍ പോയൻറ് നേടുന്നവര്‍ക്ക് പ്രത്യേക ആംബാന്‍ഡ് ഓരോ മത്സരത്തിലും നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.