Posted On
date_range Updated On
date_range കോവിഡ്: യൂറോപ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് റദ്ദാക്കി
പാരിസ്: യൂറോപ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് കോവിഡ് 19 മുലം ഉപേക്ഷിക്കപ്പെട്ട കായിക മത്സരങ്ങളുടെ പട ്ടികയിൽ ഇടം നേടി. ആഗസ്റ്റ് 25 മുതൽ 30 വരെ ഫ്രാൻസിലെ പാരിസിലായിരുന്നു ചാമ്പ്യൻഷിപ്പ് നടക്കേണ്ടിയിരുന്നത്.
നിലവിലെ സാഹചര്യത്തിൽ കോവിഡ് -19 നിയന്ത്രണ വിധേയമാകുന്നത് വിദുര സാഹചര്യമായതിനാലും ഫ്രാൻസിൽ ആളുകൾ കൂടുന്നതിനുള്ള വിലക്ക് നീട്ടുകയും ചെയ്തതിനാലാണ് ചാമ്പ്യൻഷിപ്പ് ഉപേക്ഷിക്കാൻ നിർബന്ധിതരായതെന്ന് യൂറോപ്യൻ അത്ലറ്റിക്സ് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.