എലിസബത്ത് സൂസന് പൊലീസില്‍ നിയമനം

തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ കേരളത്തിനായി സ്വര്‍ണ മെഡല്‍ നേടിയ ഷൂട്ടിങ് താരം എലിസബത്ത് സൂസന്‍ കോശിക്ക് പൊലീസില്‍ ജോലി. സി.ഐ റാങ്കിലാണ് നിയമനം. ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടിയ കായിക താരങ്ങള്‍ക്ക് കഴിഞ്ഞ സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തെങ്കിലും പല കാരണങ്ങളാല്‍ നീണ്ടുപോയിരുന്നു.

ഏതാനും മാസം മുമ്പ് എലിസബത്തിന് നിയമന ഉത്തരവ് ലഭിച്ചെങ്കിലും പേപ്പറിലെ ചില തെറ്റുകള്‍ മൂലം നിയമനം വൈകി. തുടര്‍ന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പ്രശ്നം കൊണ്ടു വരുകയും മുഖ്യമന്ത്രി പ്രത്യേക താല്‍പര്യമെടുത്ത് നിയമന ഫയലില്‍ ഒപ്പുവെക്കുകയുമായിരുന്നു.

 

Tags:    
News Summary - elizabeth susan in kerala police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT