Posted On
date_range Updated On
date_range എട്ടാം തോൽവി; നിരാശപ്പെടുത്തി ആനന്ദ്
ചെന്നൈ: ലെജൻഡ്സ് ഒാൺലൈൻ ചെസ് ചാമ്പ്യൻഷിപ്പിൽ നിരാശപ്പെടുത്തി ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദ്. എട്ട് തോൽവി വഴങ്ങിയ മുൻ ലോക ചാമ്പ്യൻ 10 പേർ പെങ്കടുത്ത ചാമ്പ്യൻഷിപ്പിൽ ഒമ്പതാമനായി ഫിനിഷ് ചെയ്തു. വ്യാഴാഴ്ച നടന്ന ഒമ്പതാം റൗണ്ട് മത്സരത്തിൽ യുക്രെയ്െൻറ വാസ്ലി ഇവാൻചുക്കിനോടാണ് തോൽവി വഴങ്ങിയത്.
നാല് കളിയും സമനിലയായതോടെ ടൈബ്രേക്കറില ഇവാൻചുക് ആനന്ദിന് ചെക്കൊരുക്കി.
ഏഴാം റൗണ്ടിൽ ബോറിസ് ഗെൽഫാൻഡിനെതിരെ മാത്രമാണ് ആനന്ദിന് ജയിക്കാൻ കഴിഞ്ഞത്. 25 പോയൻറുമായി മാഗ്നസ് കാൾസനാണ് ഒന്നാമത്. ആദ്യ നാലു സ്ഥാനക്കാർ സെമിഫൈനലിൽ മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.