Posted On
date_range Updated On
date_range പരിക്ക്; ദീപ കർമാകർക്ക് ലോകചാമ്പ്യൻഷിപ്പും നഷ്ടമാവും
ന്യൂഡൽഹി: തുടർച്ചയായ പരിക്കുകളാൽ വലയുന്ന ഇന്ത്യയുടെ ഒളിമ്പിക് ജിംനാസ്റ്റ് ദീപ കർമാകർക്ക് ഒക്ടോബറിൽ കാനഡയിൽ നടക്കുന്ന ലോകചാമ്പ്യൻഷിപ്പും നഷ്ടമാവും. ഒളിമ്പിക്സിൽ പരിക്ക് വകവെക്കാതെ അസാമാന്യ പ്രകടനവുമായി അഞ്ചാം സ്ഥാനത്തെത്തി ചരിത്രനേട്ടം കുറിച്ച 23കാരിക്ക് പിന്നീട് ഇതുവരെ കളത്തിലിറങ്ങാനായിട്ടില്ല.
കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ഏപ്രിലിൽ ശസ്ത്രക്രിയക്ക് വിധേയയായെങ്കിലും സുഖംപ്രാപിക്കാൻ ഇനിയും ആറു മാസം വേണ്ടിവരുമെന്ന് കർമാകർ പറഞ്ഞു. അടുത്തിടെ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പും നഷ്ടമായിരുന്ന ദീപയുടെ ലക്ഷ്യം അടുത്തവർഷം നടക്കുന്ന കോമൺവെൽത്ത് ഗെയിംസാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.