Posted On
date_range Updated On
date_range ഇറ്റലി വിളിച്ചു; പക്ഷേ, ഇന്ത്യ വിടില്ല -ദേവീന്ദര്‍ സിങ്
ചെന്നൈ: ഇറ്റലി വിളിച്ചെങ്കിലും ഇവിടംവിട്ട് മറ്റൊരു രാജ്യത്തിനായി പോരാടാൻ തനിക്കാകിെല്ലന്ന് ഇന്ത്യയുടെ ജാവലിന്‍ത്രോ താരം ദേവീന്ദര്‍ സിങ്. ദേശീയ ഓപണ്‍ അത്ലറ്റിക്സില് ജാവലിനില്‍ സ്വര്‍ണം നേടിയ ശേഷം പ്രതികരിക്കുകയായിരുന്നു താരം. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ് ഫൈനലില്‍ കടന്ന ദേവീന്ദറിനെ ഇറ്റലി ക്ഷണിച്ചിരുന്നു. ‘ലോകചാമ്പ്യന്‍ഷിപ്പിനിടെ ഇറ്റാലിയന്‍ കോച്ച് എന്നെ ക്ഷണിച്ചെന്നത് സത്യമാണ്. പ്രതിമാസം 15 ലക്ഷം രൂപയും അടുത്ത യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനും അവസരമൊരുക്കാമെന്നും ഇനി ഇറ്റലിയുടെ പതാകക്കു കീഴില്‍ ഇറങ്ങണമെന്നുമായിരുന്നു വാഗ്ദാനം. എന്നാല്‍ രാജ്യം വിട്ടുപോകാന്‍ എനിക്ക് ആഗ്രഹമില്ല. ’ -ദേവിന്ദര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.