തിരുവനന്തപുരം: 69ാമത് ദേശീയ ട്രാക്ക് സൈക്ളിങ് ചാമ്പ്യന്‍ഷിപ്പിന് കാര്യവട്ടം എല്‍.എന്‍.സി.പി.ഇ വെലോഡ്രോമില്‍ തുടക്കമായി. ആദ്യദിവസം എട്ടിനങ്ങളിലെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 23 പോയന്‍റുമായി കേരളം മുന്നേറ്റം തുടങ്ങി. 22 പോയന്‍റുമായി മണിപ്പൂര്‍ തൊട്ടുപിറകിലുണ്ട്. ഏഴു പോയന്‍റ് നേടിയ അന്തമാന്‍-നികോബാറാണ് മൂന്നാം സ്ഥാനത്ത്. കേരളത്തിനുവേണ്ടി യു.എസ്.
അഭിജിത്തും (10 കിലോമീറ്റര്‍ സ്ക്രാച്ച്-അണ്ടര്‍ 18 ആണ്‍.), ലിഡിയമോള്‍ എം.സണ്ണിയും (10 കിലോമീറ്റര്‍ സ്ക്രാച്ച്-പെണ്‍.), അലീന റെജിയുമാണ് (ആറ് കി.മീ സ്ക്രാച്ച്-അണ്ടര്‍ 18 പെണ്‍.) സ്വര്‍ണം നേടിയത്. എ. അനന്തുവും (10 കി.മീ.സ്ക്രാച്ച്-അണ്ടര്‍ 18 ആണ്‍. ), വി. രജനിയും (10 കി.മീ സ്ക്രാച്ച്-പെണ്‍.) വെള്ളിയും സ്വന്തമാക്കി. ജി.എസ്. വിദ്യക്കാണ് (ആറ് കി.മീ സ്ക്രാച്ച്-അണ്ടര്‍ 18 പെണ്‍.) വെങ്കലം .
24 സംസ്ഥാനങ്ങളില്‍നിന്നുള്ള 500ല്‍പരം കായികതാരങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരം മേയര്‍ അഡ്വ. വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. കേരള സൈക്ളിങ് അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. വി.കെ. ഹരികുമാര്‍ അധ്യക്ഷതവഹിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയന്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മീറ്റ് 25ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.