കോമൺവെൽത്ത്​ ​സ്വർണജേത്രി സഞ്​ജിത ചാനു മരുന്നടിച്ചു

ന്യൂഡൽഹി: കോമൺവെൽത്ത്​ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ഭാരോദ്വഹക സഞ്​ജിത ചാനു ഉത്തേജക മരുന്ന്​ പരിശോധനയിൽ പരാജയപ്പെട്ടു. നിരോധിത അനബോളിക്​ സ്​റ്റെറോയിഡായ ടെസ്​റ്റസ്​റ്റെറോൺ ആണ്​ ​ ചാനു ഉപയോഗിച്ചതെന്നും പ്രാഥമിക പരിശോധനയിൽ പരാജയപ്പെട്ട താരത്തെ സസ്​പെൻഡ്​ ചെയ്​തതായും അന്താരാഷ്​ട്ര ഭാരോദ്വഹക ഫെഡറേഷൻ വെബ്​സൈറ്റിൽ അറിയിച്ചു. 

അന്താരാഷ്​ട്ര ഭാരോദ്വഹക ഫെഡറേഷ​​െൻറ ഉത്തേജകവിരുദ്ധ നിയമ നടപടികളുടെ ഭാഗമായുള്ള പരിശോധനയിലാണ്​ സഞ്​ജിതയുടെ ആദ്യ സാമ്പ്​ൾ പോസിറ്റിവായത്​. അടുത്ത സാമ്പ്​ൾ കൂടി പോസിറ്റിവായാൽ ശിക്ഷ നടപടിയുണ്ടാവും. 

ഗോൾഡ്​ കോസ്​റ്റ്​ കോമൺവെൽത്ത്​ ഗെയിംസിൽ വനിതകളുടെ 53 കി. വിഭാഗത്തിലാണ്​ സഞ്​ജിത ചാനു സ്വർണം നേടിയിരുന്നത്​. 2014 ഗ്ലാ​സ്​ഗോ കോമൺവെൽത്ത്​ ഗെയിംസിൽ 48 കി. വിഭാഗത്തിലും സഞ്​ജിത സ്വർണം നേടിയിരുന്നു. 

Tags:    
News Summary - CWG gold medallist weightlifter Sanjita Chanu fails dope test: IWF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT