ക്വാലാലംപുർ: ചൈനയിൽ തുടങ്ങി ലോകമെങ്ങും പടർന്ന് കോവിഡ്-19 വൈറസ് ഭീതി കായിക ലോക ത്തെ അക്ഷരാർഥത്തിൽ വേട്ടയാടുന്നു. വിവിധ രാജ്യങ്ങളിലായി നിരവധി ടൂർണമെൻറുകൾ ഇതി നകം റദ്ദാക്കി. ബാഡ്മിൻറണിൽ ഒളിമ്പിക് യോഗ്യതക്ക് ഏറെ പ്രധാനമായിരുന്ന ജർമൻ ഓപ ൺ, പോളിഷ് ഒാപൺ എന്നിവയാണ് ഏറ്റവും ഒടുവിൽ സമയത്ത് നടത്താനാകില്ലെന്ന് പ്രഖ്യാപിച്ചത്.
മാർച്ച് ആദ്യത്തിലാണ് ജർമൻ ഓപൺ നടക്കേണ്ടത്. ടൂർണമെൻറ് നീട്ടിവെക്കുകയോ പൂർണമായി ഉപേക്ഷിക്കുകയോ ചെയ്യുമെന്ന് ബാഡ്മിൻറൺ ലോക ഫെഡറേഷൻ അറിയിച്ചു. അടുത്ത മാസാവസാനം നടക്കേണ്ട പോളിഷ് ഓപൺ നീട്ടിവെച്ചാൽ ഒളിമ്പിക് യോഗ്യതയുടെ സമയം പിന്നിട്ട ശേഷമാകും പിന്നീട് നടത്തുക. മാർച്ചിൽ നടക്കേണ്ട വിയറ്റ്നാം ഇൻറർനാഷനൽ ചലഞ്ച് ടൂർണമെൻറ് നേരത്തേ ജൂണിലേക്ക് മാറ്റിയിരുന്നു. ഒളിമ്പിക് യോഗ്യത മത്സരങ്ങളിലേറെയും നീട്ടിവെക്കുന്നത് മുൻ ലോക ചാമ്പ്യൻ ലിൻ ഡാൻ, ഇന്ത്യയുടെ മുൻ ലോക ഒന്നാം നമ്പറുകളായ ശ്രീകാന്ത്, സൈന നെഹ്വാൾ തുടങ്ങിയവരുടെ മോഹങ്ങൾക്ക് തിരിച്ചടിയാകും.
ഒളിമ്പിക്സ് മുടങ്ങില്ലെന്ന് ഐ.ഒ.സി മേധാവി
ടോക്യോ: കോവിഡ്-19 ഭീതി തുടർന്നാൽ ഒളിമ്പിക്സും റദ്ദാക്കേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി അംഗം നടത്തിയ പ്രസ്താവനക്ക് തിരുത്തുമായി പ്രസിഡൻറ് തോമസ് ബാക്ക്. ജപ്പാൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് എന്തു വിലകൊടുത്തും ഒളിമ്പിക്സ് നടത്തുമെന്ന് അദ്ദേഹം തിരുത്തിയത്. ജൂലൈ 24ന് ഒളിമ്പിക്സ് തുടങ്ങാനിരിക്കെ നിരവധി യോഗ്യത മത്സരങ്ങൾ ഇതിനകം റദ്ദാക്കിയിട്ടുണ്ട്. ജപ്പാനിൽ ഒളിമ്പിക് വേദിക്ക് കിലോമീറ്ററുകൾ അകലെ കഴിഞ്ഞ ദിവസം മൂന്നുപേർക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇത് ആശങ്ക ഉയർത്തിയ സാഹചര്യത്തിലാണ് പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.