Posted On
date_range Updated On
date_range കോവിഡ്: യൂറോപ്യൻ അത്ലറ്റിക് ചാമ്പ്യനും പിതാവും മരിച്ചു
മിലാൻ: യൂറോപ്യൻ അത്ലറ്റിക് ചാമ്പ്യനും പിതാവും കോവിഡ് 19 ബാധിച്ച് മരിച്ചു. 1984 ഗോതൻബെർഗ് യൂറോപ്യൻ ഇൻഡോർ അത്ലറ്റ ിക്സിൽ 800 മീറ്റർ ഓട്ടത്തിൽ സ്വർണ്ണമെഡൽ നേടിയ ഇറ്റലിയുടെ ഡൊണാറ്റോ സാബിയയാണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ പിതാവ് ര ണ്ട് ദിവസം മുമ്പും മരിച്ചു.
56കാരനായ സാബിയയുടെ മരണം ഇറ്റാലിയൻ അത്ലറ്റിക് ഫെഡറേഷനാണ് അറിയിച്ചത്. 1984ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ ഡൊണാറ്റോ സാബിയ അഞ്ചാം സ്ഥാനം നേടിയിരുന്നു. 1988 സിയോൾ ഒളിമ്പിക്സിൽ ഏഴാം സ്ഥാനവും നേടി.
കോവിഡ് ബാധയെ തുടർന്ന് സാബിയയെ ജന്മനാടായ പൊറ്റെൻസയിലെ ആശുപത്രിയിൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു.
ഇറ്റാലിയൻ അത്ലറ്റിക് ഫെഡറേഷന്‍റെ ബസിലികാത്ത മേഖല പ്രസിഡന്‍റായി സാബിയ പ്രവർത്തിച്ചിരുന്നു. ദുരന്തത്തിനകത്തെ ദുരന്തവാർത്തയാണ് സാബിയയുടെ മരണമെന്ന് അത്ലറ്റിക് ഫെഡറേഷൻ പ്രസിഡന്‍റ് ആൽഫിയോ ജിയോമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.