ഗോൾഡ് കോസ്റ്റ്: ആസ്ട്രേലിയൻ ക്രിക്കറ്റിെൻറ നെടുംതൂണാണ് സ്റ്റാർക് കുടുംബം. പേസ് ബൗളർ മിച്ചൽ സ്റ്റാർക്. അദ്ദേഹത്തിെൻറ ഭാര്യ അലിസ ഹീലി വനിതാ ടീം വിക്കറ്റ്കീപ്പറും ബാറ്ററും. അലിസയുടെ അമ്മാവൻ ഇയാൻ ഹീലി മുൻ ആസ്ട്രേലിയൻ താരവും വിക്കറ്റ് കീപ്പിങ് ഇതിഹാസവും. ഇൗ കുടുംബപരമ്പരയിലെ ഒരു കണ്ണിയായിരുന്നു ബുധനാഴ്ച കോമൺവെൽത്ത് ഗെയിംസിലെ താരം. ഇന്ത്യക്കാരൻ തേജസ്വിൻ ശങ്കർ മത്സരിച്ച ഹൈജംപിൽ സ്വർണമണിഞ്ഞ ബ്രണ്ടൻ സ്റ്റാർക് ഒാസീസ് പേസ് ബൗളിങ്ങിെൻറ നെടുംതൂണായ മിച്ചൽ സ്റ്റാർക്കിെൻറ ഇളയ സഹോദരനാണ്.
എന്നാൽ, ദേശീയ ക്രിക്കറ്റിലെ കുടുംബ പാരമ്പര്യത്തെ കുറിച്ച് ബ്രണ്ടനോട് ചോദിച്ചാൽ കുടുങ്ങിയതു തന്നെ. ഉയർന്നുചാടുന്ന ഹൈജംപിനെ കുറിച്ചേ 24 കാരൻ വാചാലനാവൂ. ‘‘ക്രിക്കറ്റ് ചേട്ടെൻറ കളിയാണ്. എേൻറത് ഹൈജംപ്. അതിനെ കുറിച്ച് സംസാരിക്കാം’’ -കോമൺവെൽത്ത് ഗെയിംസിൽ സ്വർണമണിഞ്ഞ് ഒാസീസ് പതാകയേന്തിനിന്ന ബ്രണ്ടൻ ഇന്ത്യൻ മാധ്യമങ്ങളുടെ ചോദ്യത്തിനു മുന്നിൽ നയം വ്യക്തമാക്കി. 2.32 മീറ്റർ ചാടിയാണ് ബ്രണ്ടൻ സ്വർണം നേടിയത്. 2010 യൂത്ത് ഒളിമ്പിക്സിൽ വെങ്കലം നേടിയാണ് ഇൗ താരം പിറന്നത്. 2014 കോമൺവെൽത്ത് (8ാമത്), 2015 ലോക ചാമ്പ്യൻഷിപ് (12ാമത്), റിയോ ഒളിമ്പിക്സ് (15ാമത്) എന്നിവയിൽ പെങ്കടുത്തെങ്കിലും രാജ്യാന്തര തലത്തിലെ ആദ്യ മെഡൽ ഇക്കുറി നാട്ടിലാണ് നേടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.