ഗോൾഡ്കോസ്റ്റ്: പ്രപഞ്ചവും ഭൂമിയും സംസ്കാരവും ആദിമമനുഷ്യരുടെ കഥയും ഒപ്പം സാേങ്കതിക വിപ്ലവവും ഒരു കുടക്കീഴിൽ ലോകത്തിനു മുമ്പാകെ പ്രദർശിപ്പിച്ച് കോമൺവെൽത്ത് രാജ്യങ്ങളുടെ പോരിന് തുടക്കം. ആസ്ട്രേലിയൻ തീരനഗരമായ ഗോൾഡ്കോസ്റ്റിെല കറാറ സ്റ്റേഡിയത്തെ കടൽത്തീരമാക്കിമാറ്റി കലാവിസ്മയങ്ങളോടെ 21ാമത് കോമൺവെൽത്ത് ഗെയിംസിന് മിഴിതുറന്നു. രണ്ടര മണിക്കൂർ നീണ്ട കലാവിരുന്നിനൊടുവിൽ മേളയിൽ പോരിനിറങ്ങുന്ന 71 രാജ്യങ്ങളും ആറായിരത്തോളം വരുന്ന അത്ലറ്റുകളും അവരവരുടെ െകാടിക്കീഴിൽ അണിരിന്നു. ഇനിയുള്ള പത്തുനാൾ പോരാട്ടങ്ങളുടേത്. ഒളിമ്പിക്സ് ബാഡ്മിൻറൺ വെള്ളിമെഡൽ ജേതാവ് പി.വി. സിന്ധുവിന് കീഴിലായിരുന്നു ഇന്ത്യൻ താരങ്ങൾ മാർച്ച്പാസ്റ്റിൽ അണിനിരന്നത്.
2017 മാർച്ച് 17ന് ബക്കിങ്ഹാം പാലസിൽ നിന്നാരംഭിച്ച ക്വീൻസ് ബാറ്റൺ റിലേ 2.30 ലക്ഷം കിലോമീറ്റർ താണ്ടി ഗോൾഡ്കോസ്റ്റിലെത്തിയപ്പോൾ ആസ്ട്രേലിയയുടെ ഒളിമ്പിക്സ് ചാമ്പ്യൻ സാലി പിയേഴ്സൺ അവസാനത്തെ ദീപശിഖ വാഹകയായി. ഗെയിംസ് ഉദ്ഘാടനം ചെയ്തതായി ചാൾസ് രാജകുമാരൻ പ്രഖ്യാപിച്ചതോടെ പഴയ ബ്രിട്ടീഷ് കോളനിരാജ്യങ്ങളുടെ പോരിന് തുടക്കമായി. അതേസമയം, ബ്രിട്ടെൻറ കോളനിവത്കരണത്തിൽ പ്രതിഷേധവുമായി നിരിവധി സംഘങ്ങൾ ഗെയിംസ് വേദിക്കു പുറത്ത് രംഗത്തെത്തിയിരുന്നു.
ആദ്യ ദിനം 19 സ്വർണം
ആദ്യ ദിനത്തിൽ ബാഡ്മിൻറൺ മിക്സഡ്, വനിത ഹോക്കി, വെയ്റ്റ്ലിഫ്റ്റിങ്, ബോക്സിങ്, സ്ക്വാഷ്, സൈക്ലിങ്, ടേബ്ൾ ടെന്നിസ്, ജിംനാസ്റ്റിക്സ്, ലോൺ ബൗൾസ് ഇനങ്ങളിൽ ഇന്ത്യ മത്സരത്തിനിറങ്ങും. 19 സ്വർണമെഡലുകളാണ് വ്യാഴാഴ്ച ചാമ്പ്യന്മാരെ കാത്തിരിക്കുന്നത്. സൈക്ലിങ് (6), ഡൈവിങ് (1), നീന്തൽ (7), ട്രയാത്ലൺ (2), വെയ്റ്റ്ലിഫ്റ്റിങ് (3) എന്നിങ്ങനെയാണ് മെഡൽ പോരാട്ടങ്ങൾ.
ചാനു ഇന്ത്യൻ പ്രതീക്ഷ
ആദ്യ ദിനത്തിലെ ഇന്ത്യൻ സുവർണപ്രതീക്ഷയായി വെയ്റ്റ്ലിഫ്റ്റർ മീരാഭായ് ചാനു. വനിതകളുടെ 48 കിലോ വിഭാഗത്തിലാണ് ചാനു മത്സരിക്കുന്നത്. 2014 ഗെയിംസിലെ വെള്ളിമെഡൽ ജേതാവായ ചാനു നിലവിലെ കോമൺവെൽത്ത് ഗെയിംസ് റെക്കോഡുകാരിയാണ്. 194 കിലോയാണ് ഇവർ ഉയർത്തിയത്. ബോക്സിങ്ങിൽ 2010 ഗെയിംസ് സ്വർണമെഡൽ ജേതാവ് മനോജ്കുമാർ (69 കിലോ) റിങ്ങിലിറങ്ങും. നൈജീരിയയുടെ ഒസിത ഉമിഹക്കെതിരെയാണ് ആദ്യ മത്സരം. സ്ക്വാഷിൽ ദീപിക പള്ളിക്കൽ, ജോഷ്ന ചിന്നപ്പ, സൗരവ് ഘോഷാൽ, ഹരിന്ദർപാൽ സന്ധു എന്നിവരുടെ സിംഗ്ൾസ് മത്സരങ്ങളും തുടങ്ങും. വനിത ഹോക്കിയിൽ വെയ്ൽസിനെ നേരിടും.
പോര് തുടങ്ങും
മുമ്പ് മെഡലുറപ്പിച്ചുറിങ്ങിലിറങ്ങാതെ ആസ്ട്രേലിയയുടെ തയ്ല റോബ്ട്സൺ ഗോൾഡ്കോസ്റ്റിലെ ആദ്യ മെഡൽ ജേതാവായി. 51 കിലോ വിഭാഗത്തിൽ സെമിയിലേക്ക് ബൈ നേടിയതോടെയാണ് താരം മെഡലുറപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.