ഗോൾഡ് കോസ്റ്റ്: മേള തുടങ്ങുംമുേമ്പ ഇന്ത്യൻ ക്യാമ്പിൽ നിന്ന് സിറിഞ്ച് കണ്ടെത്തിയ സംഭവം ഇന്ത്യൻ ടീമിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മറ്റ് ടീമുകളും താമസിച്ചിരുന്ന സ്ഥലത്തുനിന്നാണ് സിറിഞ്ച് കണ്ടെത്തിയതെന്ന് ഇന്ത്യ ആരോപിക്കുന്നുണ്ടെങ്കിലും ഗെയിംസ് അധികൃതർ ലക്ഷ്യംവെക്കുന്നത് ഇന്ത്യയെ തന്നെയാണ്.
ഇന്ത്യൻ ടീമിെൻറ ഒൗദ്യോഗിക സംഘത്തെ അധികൃതർ വിളിച്ചുവരുത്തി വിശദീകരണം ആവശ്യപ്പെട്ടതായാണ് വിവരം. ഇന്ത്യൻ ബോക്സർമാരാണ് സംശയമുനയിൽ നിൽക്കുന്നത്. ഗെയിംസ് വില്ലേജിൽ സിറിഞ്ച് ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.
അതിനാൽതന്നെ, ഉത്തേജക ഉപയോഗം നടന്നിട്ടില്ലെങ്കിൽപോലും സിറിഞ്ച് ഉപയോഗിച്ചതിെൻറ പേരിൽ നടപടി നേരിടേണ്ടിവന്നേക്കാം. എന്നാൽ, ആശങ്കകളേതുമില്ലാതെയാണ് ഇന്ത്യൻ ടീമംഗങ്ങൾ തിങ്കളാഴ്ച പതാക ഉയർത്തൽ ചടങ്ങിനെത്തിയത്. തങ്ങൾ മത്സരത്തിൽ മാത്രമാണ് ശ്രദ്ധിക്കുന്നതെന്ന് ബോക്സിങ് താരം മേരി കോം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.