ഗോൾഡ് കോസ്റ്റ്: കോമൺ വെൽത്ത് ഗെയിംസിെൻറ ഏഴാം ദിനത്തിൽ ഷൂട്ടിങ് റേഞ്ചിൽനിന്നും ഇന്ത്യക്ക് മൂന്ന് മെഡൽ കൂടി. വനിത ഡബ്ൾ ട്രാപ്പിൽ ശ്രേയസി സിങ് സ്വർണം നേടിയപ്പോൾ, ഡബ്ൾ ട്രാപ്പിൽ അനുകൂർ മിത്തലും 50 മീറ്റർ പിസ്റ്റളിൽ ഒാം പ്രകാശ് മിതർവാളും വെങ്കലം നേടി. ഇതോടെ, ഏഴാം ദിനം അവസാനിച്ചപ്പോൾ, 12 സ്വർണവും നാല് വെള്ളിയും എട്ടു വെങ്കലവുമുൾപ്പെടെ 24 മെഡലുകളുമായി ഇന്ത്യ മൂന്നാം സ്ഥാനത്തു തന്നെ തുടരുന്നു. പോയൻറ് പട്ടികയിൽ ആതിഥേയരായ ആസ്ട്രേലിയ തന്നെയാണ് ഒന്നാമത്.
ഡബ്ൾ ട്രാപ്പിൽ ആസ്ട്രേലിയയുടെ എമ്മാ കോക്സിനെയും (വെള്ളി) സ്കോട്ലൻഡിെൻറ ലിൻഡ പിയേഴ്സണിനെയും (വെങ്കലം) മറികടന്നാണ് ശ്രേയസി സിങ് സ്വർണം നേടിയത്. 2014 ഗ്ലാസ്കോ കോമൺവെൽത്ത് ഗെയിംസിൽ ഇൗ ഇനത്തിൽ വെള്ളിയും ഏഷ്യൻ ഗെയിംസിൽ വെങ്കലവും ഡൽഹിക്കാരിയായ ശ്രേയസി സ്വന്തമാക്കിയിരുന്നു.
അതേസമയം, 50 മീറ്റർ പുരുഷ പിസ്റ്റളിൽ വെങ്കലം നേടി യുവതാരം ഒാം പ്രകാശ് മിതർവാൾ വീണ്ടും മികവുകാട്ടി. മൂന്ന് ദിവസം മുമ്പ് 10 മീറ്റർ പിസ്റ്റളിലും താരം വെങ്കലം നേടിയിരുന്നു. 10 മീറ്ററിൽ സ്വർണം നേടിയ ജീതു റായി എട്ടാമതായി. ആസ്ട്രേലിയയുടെ ഡാ നിയൽ റിപാച്ചോലിക്കിനാണ് സ്വർണം. ഡബ്ൾ ട്രാപ് പുരുഷവിഭാഗത്തിൽ അനുരാഗ് മിത്തലിലൂടെയാണ് ഏഴാംദിനം ഇന്ത്യയുടെ മറ്റൊരു മെഡൽ.
മേരികോം ഫൈനലിൽ
ഇന്ത്യൻ ബോക്സിങ് ഇതിഹാസം എം.സി. മേരികോം 48 കിലോഗ്രാം ബോക്സിങ്ങിെൻറ ഫൈനലിൽ പ്രവേശിച്ചു. ശ്രീലങ്കയുടെ അനുഷ ദിൽറുക്ഷിയെ 5-0ത്തിന് തോൽപിച്ചാണ് ഫൈനലിൽ കടന്നത്. വടക്കൻ കൊറിയയുടെ ക്രിസ്റ്റീന ഒാഹാരയാണ് ൈഫനലിൽ മേരി കോമിെൻറ എതിരാളി. ഗൗരവ് സോളങ്കി (52 കിലോ), വികാസ് കൃഷൻ (75 കിലോ), മനിഷ് കൗശിക് (60 കിലോ) എന്നിവർ സെമിയിൽ കടന്നു.
ഹോക്കി:
ഇന്ത്യ x ന്യൂസിലൻഡ് സെമി
ഹോക്കിയിൽ പൂൾ ‘ബി’യിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെ തോൽപിച്ച് ഇന്ത്യ ഗ്രൂപ് ജേതാക്കളായി. നേരത്തെതന്നെ സെമിയുറപ്പിച്ച ഇന്ത്യ അവസാന മത്സരത്തിൽ 4-3നാണ് എതിരാളികളെ തകർത്തത്. സെമിയിൽ ന്യൂസിലൻഡാണ് എതിരാളി. രണ്ടാം സ്ഥാനമായതോടെ ഇംഗ്ലണ്ടിന് ലോക ഒന്നാം റാങ്കുകാരായ ആസ്ട്രേലിയയെ നേരിടണം. പൂൾ ‘എ’ ചാമ്പ്യന്മാരാണ് ഒാസീസ്.
ബാഡ്മിൻറണിൽ
അനായാസം
പുരുഷ-വനിത ബാഡ്മിൻറൺ സിംഗ്ൾസിൽ ഇന്ത്യൻ താരങ്ങൾ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ടോപ് സീഡ് പി.വി. സിന്ധു ഫിജിയുടെ ആന്ദ്രെ വൈറ്റ്സെഡിനെയും (21-6, 21-3) രണ്ടാം സീഡ് സൈന നെഹ്വാൾ ദക്ഷിണാഫ്രിക്കയുടെ എൽസീ ഡിവില്ലിയേഴ്സിനെയും (21-3, 21-1) തോൽപിച്ചു. പുരുഷന്മാരിൽ മൊറീഷ്യസിെൻറ ജീൻേപാളിനെ എച്ച്.എസ്. പ്രണോയും മൊറീഷ്യസിെൻറ തന്നെ ഏടിഷ് ലുബ്ബയെ കിഡംബി ശ്രീകാന്തും തോൽപിച്ച് പ്രീക്വാർട്ടറിൽ പ്രവേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.