കോളജ്​ ഗെയിംസ്​ മാർച്ച്​ ഒന്നിന്​ കോഴിക്കോട്ട്​ തുടക്കം

കോഴിക്കോട്​: സംസ്​ഥാന സ്​പോർട്​സ്​ കൗൺസിൽ സംഘടിപ്പിക്കുന്ന കോളജ്​ ഗെയിംസിന്​ കോഴിക്കോട്​ വേദിയാകും. മാർച്ച്​ ഒന്നു മുതൽ മൂന്നു വരെ വിവിധ വേദികളിലായാണ്​ കോളജ്​ ഗെയിംസ്​ അരങ്ങേറുക. പ്രധാന മത്സരയിനമായ അത്​ലറ്റിക്​സ്​​ മെഡിക്കൽ കോളജിലെ സിന്തറ്റിക്​ ട്രാക്കിൽ നടക്കും. ഫുട്​ബാൾ, വോളിബാൾ, ബാസ്​കറ്റ്​ബാൾ, ഖൊഖൊ, ബാഡ്​മിൻറൺ, ജൂഡോ എന്നീയിനങ്ങളിലാണ്​ വിവിധ കോളജുകളിൽനിന്നുള്ള താരങ്ങൾ മത്സരിക്കുക. നീന്തൽ ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്​. 2500ലധികം കായികതാരങ്ങൾ ഗെയിംസിനെത്തും. 

2003ൽ മുടങ്ങിയ കോളജ്​ ഗെയിംസ്​ 2013ൽ പുനരാരംഭിക്കുകയായിരുന്നു. പിന്നീട്​ കഴിഞ്ഞ വർഷം തിരുവനന്തപുരത്താണ്​ ഗെയിംസ്​ നടന്നത്​. ഒാവറോൾ ജേതാക്കൾക്ക്​ നൽകുന്ന ഒരു​ ലക്ഷത്തി​​​െൻറ കാഷ്​ അവാർഡ്​ തുക ഇത്തവണ വർധിപ്പിക്കാനുമിടയുണ്ട്​. 

Tags:    
News Summary - college games -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT