Posted On
date_range Updated On
date_range പി.യു ചിത്രയെ ഒഴിവാക്കിയത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ല- മുഖ്യമന്ത്രി
തിരുവനന്തപുരം: ലണ്ടനിൽ വേദിയാവുന്ന ലോകമീറ്റിൽ പങ്കെടുക്കുന്നതിനുള്ള ഇന്ത്യൻ ടീമിൽനിന്ന് പി.യു ചിത്രയെ ഒഴിവാക്കിയ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളികളുടെ മാത്രമല്ല രാജ്യത്തിന്റെ തന്നെ അഭിമാനമായ കായിക താരത്തെ ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതിഭയുള്ള ഒരു കായിക താരത്തിന് നേരെയുള്ള അവഗണന ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. ഈ വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽക്കൊണ്ടുവരും. കായിക കേരളത്തിന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്താനുള്ള ഇത്തരം നീക്കങ്ങളെ നിരുത്സാഹപ്പെടുത്തണം. ചിത്രക്ക് എല്ലാ വിധ സഹായങ്ങളും സംസ്ഥാന സർക്കാർ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.