ചെന്നൈ: പ്രഥമ പ്രോവോളി ലീഗ് കിരീടം ചെന്നൈ സ്പാർട്ടൻസിന്. ഒരു തോൽവിപോലുമറിയാ തെ ഫൈനലിലെത്തിയ കാലിക്കറ്റ് ഹീറോസിനെ കിരീടപ്പോരാട്ടത്തിൽ ‘സീറോസ്’ ആക്കിയാണ് ചെന്നൈയുടെ ചാമ്പ്യൻപട്ടം. നേരിട്ടുള്ള മൂന്ന് സെറ്റിന് ചെന്നൈ കിരീടമണിഞ്ഞപ്പോൾ പ്ര തിരോധവും ആക്രമണവും പാളിയ കാലിക്കറ്റ് സങ്കടക്കാഴ്ചയായിമാറി. സ്കോർ: 15-11, 15-12, 16-14. കാ നഡക്കാരൻ റൂഡി വെർഹോഫും ഇന്ത്യൻ താരം നവീൻ രാജയും നിയന്ത്രിച്ച കളിയിൽ കാലിക്കറ്റിെൻറ ജെറോം വിനീതിനും കാർത്തികിനും പോൾ ലോട്മാനുമെല്ലാം തൊട്ടതെല്ലാം പിഴച്ചു.
പ്രാഥമിക റൗണ്ടിലും സെമിയിലുമെല്ലാം എതിരാളിയെ അരിഞ്ഞുവീഴ്ത്തിയ കാലിക്കറ്റിെൻറ പോരാട്ടവീര്യം ഫൈനലിൽ ചോർന്നുപോയി. കോംഗോ താരം എലൗമി എൻഗംപൗരോയുടെയും കാർത്തിക്കിെൻറയും േബ്ലാക്കുകളിൽ എതിരാളിയുടെ സ്പൈക്കുകളെ തട്ടിത്തെറിപ്പിച്ച പ്രതിരോധം അേമ്പ പാളി. ആകെ മൂന്ന് പോയൻറുകൾ മാത്രമേ ഇൗ വകയിൽ നേടാനായുള്ളൂ. ഒമ്പത് പോയൻറ് നേടിയ അജിത് ലാലാണ് കാലിക്കറ്റിെൻറ ടോപ് സ്കോറർ. പോൾ ലോട്മാൻ (6), ജെറോം വിനീത് (5), കാർതിക് (3) എന്നിവർ നിരാശപ്പെടുത്തി. ചെന്നൈക്കായി റുഡി വെർഹോഫ് 13ഉം നവീൻ രാജ എട്ടും പോയൻറുകൾ നേടി ടോപ് സ്കോറർമാരായി.
പ്രാഥമികറൗണ്ടിൽ കാലിക്കറ്റിനോട് 4-1ന് തരിപ്പണമായ ചെന്നൈ സ്വന്തം ഗ്രൗണ്ടിൽ ഗാലറിയുടെ പിന്തുണയോടെ ഉജ്ജ്വലപ്രകടനമായിരുന്നു കാഴ്ചവെച്ചത്. ആദ്യ സെറ്റ് മുതൽ ലീഡ് നേടി മുന്നേറിയവർ മൂന്ന് ഇടവേളകളിലും മുന്നിലായിരുന്നു. അവസാന സെറ്റിൽ കാലിക്കറ്റ് എതിരാളിയുടെ സൂപ്പർേപായൻറും നേടി നേരിയ മുൻതൂക്കം പിടിെച്ചങ്കിലും തുടർച്ചയായ പിഴവുകളിൽ എതിരാളിയെ മുന്നിലെത്തിച്ചു. ഒടുവിൽ ടൈബ്രേക്കറിൽ ചാമ്പ്യൻഷിപ് പോയൻറും പിടിച്ച് ചെന്നൈ പ്രഥമ ലീഗിെൻറ അവകാശികളായി.
പരിക്കുപറ്റിയ പോൾ േലാട്മാനും ലിബറോ സി.കെ. രതീഷും നിറംമങ്ങിയതും ജെറോം വിനീതിൽനിന്ന് അപ്രതീക്ഷിതമായി പിഴവുകൾ പറ്റിയതും കാലിക്കറ്റിന് തിരിച്ചടിയായി.
ടോപ് സ്കോർ വെർഹോഫ് ടൂർണമെൻറിലെ പോയൻറ് വേട്ടയിൽ സെഞ്ച്വറി കടന്ന ചെന്നൈയുടെ റുഡി വെർഹോഫാണ് ടോപ് സ്കോറർ. ഏഴ് കളിയിൽ 106 പോയൻറാണ് താരം വാരിക്കൂട്ടിയത്. കാലിക്കറ്റിെൻറ ജെറോം വിനീത് (86), അജിത് ലാൽ (84) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്. ആൾ സ്റ്റാറിൽ ബ്ലൂസ്ഫൈനലിനു മുേമ്പ നടന്ന വനിതകളുടെ പ്രദർശന മത്സരത്തിൽ ആൾ സ്റ്റാർ ബ്ലൂസിന് ജയം. സ്കോർ: 15-5; 12-15;15-6
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.