കായിക ബജറ്റില്‍ 351 കോടിയുടെ വര്‍ധന

ന്യൂഡല്‍ഹി: 2016 -17 സാമ്പത്തിക ബജറ്റില്‍ കായിക വകുപ്പിനായി അനുവദിച്ചത് 1943 കോടി. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച ബജറ്റില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 351 കോടി അധികമാണ് ഇക്കുറി അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം 1592 കോടിയായിരുന്നു ബജറ്റിലെ നീക്കിയിരുപ്പ്.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ഗെയിംസ് എന്നിവ മുന്നില്‍ കണ്ട് മികച്ച പ്രകടനം നടത്താന്‍ കായിക താരങ്ങളെ സജ്ജമാക്കുക കൂടി ലക്ഷ്യമിട്ടാണ് ബജറ്റില്‍ തുക വര്‍ധിപ്പിച്ചത്.

ഇക്കഴിഞ്ഞ ഒളിമ്പിക്സിലെ മോശം പ്രകടനത്തിന്‍െറ കളങ്കം മായ്ക്കാന്‍ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ രൂപം നല്‍കിയ തീവ്ര പരിശീലന പരിപാടികള്‍ക്ക് 481 കോടിയാണ് അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 416 കോടിയായിരുന്നു.
ദേശീയ കായിക ഫെഡറേഷനുകള്‍ക്കുള്ള തുകയില്‍ വന്‍ വര്‍ധനവാണുള്ളത്. 302 കോടി. കഴിഞ്ഞ തവണ 185 കോടിയാണ് ഫെഡറേഷനുകള്‍ക്ക് നല്‍കിയത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ കായിക വികസനത്തിനായി കഴിഞ്ഞ തവണ നല്‍കിയ 131.33 കോടി ഇത്തവണ 148.4 കോടിയായി ഉയര്‍ത്തി. എന്നാല്‍, ജമ്മു കശ്മീരിന് കഴിഞ്ഞ തവണ നല്‍കിയ 75 കോടി മാത്രമാണ് ഇക്കുറിയും.

നാഷനല്‍ സര്‍വിസ് സ്കീമിന് നേരിയ വര്‍ധന മാത്രമാണുള്ളത്. കഴിഞ്ഞ തവണ 137.50 കോടിയായിരുന്നത് 144 കോടിയായി ഉയര്‍ത്തി. അതേസമയം, ദേശീയ കായിക വികസന ഫണ്ടിനുള്ള സംഭാവനയില്‍നിന്ന് മൂന്ന് കോടി വെട്ടിച്ചുരുക്കി. കഴിഞ്ഞ തവണ അഞ്ച് കോടിയായിരുന്നത് രണ്ട് കോടിയാക്കി. എന്നാല്‍, പുതിയ കായിക പ്രതിഭകളെ കണ്ടത്തെി പ്രോത്സാഹിപ്പിക്കുന്ന പദ്ധതിക്ക് വെറും 50 ലക്ഷമാണ് അനുവദിച്ചത്. ഖേലേ ഇന്ത്യ പദ്ധതി തുക 140 കോടിയില്‍നിന്ന് 350 കോടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്.

 

Tags:    
News Summary - budget 2017 in sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT