Posted On
date_range Updated On
date_range അമിത് പൻഗാലിന് അർജുന ശിപാർശ
ന്യൂഡൽഹി: ബോക്സിങ്ങിൽ ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവ് അമിത് പൻഗാലിനെ അർജുന അവാർഡിന് ശിപാർശ ചെയ്തു. 2018 ഏഷ്യൻ ഗെയിംസിൽ ഒളിമ്പിക്സ് ചാമ്പ്യനായ ഉസ്ബെകിസ്താെൻറ ഹസൻബോയ് ദുസ്മതോവിനെ വീഴ്ത്തി സ്വർണമണിഞ്ഞ അമിതിനെ കഴിഞ്ഞ വർഷം ഖേൽരത്നക്ക് ശിപാർശ ചെയ്തെങ്കിലും പരിഗണിച്ചില്ല.
2012ൽ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട് ഒരുവർഷം വിലക്ക് നേരിട്ടതിെൻറ പേരിലാണ് തഴഞ്ഞത്. എന്നാൽ, ഇൗ വർഷം ഏഷ്യൻ ചാമ്പ്യൻഷിപ്പിലും സുവർണ നേട്ടം ആവർത്തിച്ചതോടെ അമിത് പൻഗാലിെൻറ ബോക്സിങ് ഫെഡറേഷൻ പേര് വീണ്ടും നിർദേശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.