ലണ്ടൻ: ഭക്ഷ്യവിഷബാധയുടെ പേരിൽ ട്രാക്കിൽനിന്ന് അകറ്റിനിർത്തിയ സംഘാടകരെ അമ്പരപ്പിച്ച് ബൊട്സ്വാനയുടെ െഎസക് മക്വാലയുടെ അത്ഭുത ഒാട്ടം. പ്രത്യേക അനുമതിയോടെ ട്രാക്കിൽ ഒറ്റക്ക് ഒാടി യോഗ്യത നേടിയ മക്വാല സെമിയിൽ രണ്ടാം സ്ഥാനക്കാരനായി ഫൈനലിലേക്കും കുതിച്ചു.
ഭക്ഷ്യവിഷബാധയെ തുടർന്ന് 400, 200 മീറ്ററുകളിൽ മത്സരിക്കുന്നതിൽനിന്ന് മക്വാലയെ സംഘാടകർ മാറ്റിനിർത്തിയിരുന്നു. സാംക്രമിക രോഗമുണ്ടെങ്കിൽ മത്സരത്തിൽ പെങ്കടുപ്പിക്കരുതെന്ന നിയമം പറഞ്ഞാണ് മക്വാലയെ ഒഴിവാക്കിയത്. ഇതേതുടർന്ന് ബൊട്സ്വാന അധികൃതർ അത്ലറ്റിക് ഫെഡറേഷൻ ഭരണസമിതിയെ സമീപിച്ചതോടെ മക്വാലക്ക് 200 മീറ്ററിൽ ഒാടാൻ അവസരം നൽകുകയായിരുന്നു. ഹീറ്റ്സ് കഴിഞ്ഞതിനാൽ ഒറ്റക്ക് ഒാടി യോഗ്യതസമയം പിന്നിടണമെന്നായിരുന്നു അധികൃതരുടെ നിബന്ധന.
20.53 സെക്കൻഡ് സമയവും അവർ മക്വാലക്ക് മുന്നിൽ വെച്ചു. വെല്ലുവിളി ഏറ്റെടുത്ത് ഒാടിയ മക്വാല 20.20 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സെമിയിലേക്കെത്തി. ശക്തരായ എതിരാളികളെ നേരിടാൻ സെമിയിലിറങ്ങിയ മക്വാല 20.14 സെക്കൻഡിൽ ഒാടിത്തീർത്ത് രണ്ടാമനായാണ് ഫൈനലിനെത്തിയത്.
തകർന്ന ഹൃദയത്തോടെയാണ് താൻ ട്രാക്കിലിറങ്ങിയതെന്ന് മക്വാല പറഞ്ഞു. 400 മീറ്റർ മത്സരം കഴിഞ്ഞെങ്കിലും തന്നെ ഒാടാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.