സിഡ്നി: ഹർഡ്ലുകൾക്ക് മീതെ തുമ്പിയെപ്പോലെ പറന്ന് ലോകം കീഴടക്കിയ ആസ്ട്രേലിയ ൻ അത്ലറ്റ് സാലി പിയേഴ്സൻ ട്രാക്കിനോട് വിടപറഞ്ഞു. 2012 ലണ്ടൻ ഒളിമ്പിക്സിലും 2011, 2017 ലേ ാകചാമ്പ്യൻഷിപ്പുകളിലും മിന്നൽ വേഗത്തിൽ കുതിച്ച് സ്വർണമണിഞ്ഞ സാലി 16 വർഷത്തെ അത ്ലറ്റിക്സ് കരിയറിനാണ് വിരാമം കുറിക്കുന്നത്. 100 മീറ്റർ ട്രാക്കിലെ ഹർഡ്ലുകൾക്ക ് മുകളിലൂടെ പറന്നിറങ്ങുന്ന ഒാസീസ് സുന്ദരി, പരിക്ക് തീർത്ത ഹർഡ്ലുകൾക്കു മുന്നിൽ പതറിപ്പോയി. ഇനിയൊരു അങ്കത്തിന് ശരീരമനുവദിക്കുന്നില്ലെന്ന് തുറന്നുപറഞ്ഞാണ് 32കാരി ട്രാക്കിനോട് യാത്രപറയുന്നത്.
‘യാത്രപറയാനുള്ള സമയമായെന്ന് എെൻറ ശരീരം തീരുമാനിച്ചു കഴിഞ്ഞു. ഇനി പുതിയ ദിശകളിലേക്കാണ് സഞ്ചാരം. എെൻറ രാജ്യത്തിന് അഭിമാനിക്കാവുന്ന നേട്ടങ്ങൾ സമ്മാനിച്ചാണ് ഇൗ മടക്കം. പരിശീലനവും മത്സരവുമായുള്ള ഷെഡ്യൂളിൽനിന്നും മാറാൻ സമയമായി’ -വിരമിക്കൽ പ്രഖ്യാപിച്ച് സാലി പറഞ്ഞു. ‘എപ്പോഴും കൂടുതൽ വേഗത്തിൽ കുതിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. പക്ഷേ, ശരീരം അനുവദിക്കുന്നില്ല. ഇനി കൂടുതൽ പരിക്കേൽക്കാനാവില്ലെന്നതിനാലാണ് ഇൗ തീരുമാനം’ -സാലി വ്യക്തമാക്കി.
കഴിഞ്ഞ വർഷം നടന്ന ഗോൾഡ്കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിൽനിന്നും അവസാന നിമിഷം പിന്മാറിയാണ് സാലി അത്ലറ്റിക്സ് ലോകത്തെ ഞെട്ടിച്ചത്. അത്ലറ്റിക്സ് വില്ലേജിൽ പരിശീലനത്തിനിടെ ഇടതുകാൽ ഉപ്പൂറ്റിക്കേറ്റ പരിക്കായിരുന്നു അന്ന് തിരിച്ചടിയായത്. പക്ഷേ, ആ വീഴ്ചയിൽ ട്രാക്കിൽ തിരികെയെത്താൻ കഴിഞ്ഞില്ല. 2017 ലണ്ടൻ ലോകചാമ്പ്യൻഷിപ്പിലെ സ്വർണ നേട്ടം, ഇക്കുറി ദോഹയിൽ നിലനിർത്താൻ സാലിയെത്തുമോയെന്ന ചോദ്യങ്ങൾക്കിടെയാണ് ഒാസീസ് സുന്ദരി ട്രാക്കിനോട് വിടപറയുന്നത്.
100 മീറ്റർ ഹർഡ്ൽസ്
മികച്ച സമയം: 12.28 സെക്കൻഡ്
ഒളിമ്പിക്സ്
2012 ലണ്ടൻ -സ്വർണം
2008 ബെയ്ജിങ് -വെള്ളി
വേൾഡ് ചാമ്പ്യൻഷിപ്
2011 ദെയ്ഗു -സ്വർണം
2017 ലണ്ടൻ -സ്വർണം
2013 മോസ്കോ -വെള്ളി
കോമൺ വെൽത്ത് ഗെയിംസ്
2010 ഡൽഹി -സ്വർണം
2014 ഗ്ലാസ്ഗോ -സ്വർണം
2006 മെൽബൺ -വെങ്കലം (4x100 റിലേ)
വേൾഡ് യൂത്ത്
2003 ഷെർബ്രൂക് -സ്വർ ണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.