ന്യൂഡൽഹി: െഎ.എ.എ.എഫ് കോണ്ടിനെൻറൽ കപ്പ് അത്ലറ്റിക്സിനുള്ള ഏഷ്യൻ-പസഫിക് ടീമിൽ മൂന്നു മലയാളികൾ ഉൾപ്പെടെ ഏഴ് ഇന്ത്യക്കാർക്ക് ഇടം. വൻകരകൾ തമ്മിലുള്ള അത്ലറ്റിക്സ് പോരാട്ടമെന്ന് വിശേഷിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിൽ ഏഷ്യൻ റാങ്കിങ്ങിെൻറ അടിസ്ഥാനത്തിലാണ് ടീം തിരഞ്ഞെടുപ്പ്.
മുഹമ്മദ് അനസ് (400 മീ), ജിൻസൺ ജോൺസൺ (800 മീ), പി.യു. ചിത്ര (1500 മീ) എന്നിവരാണ് ഇടംനേടിയ മലയാളികൾ. ഇവർക്കു പുറമെ നീരജ് ചോപ്ര (ജാവലിൻ), അർപിന്ദസിങ് (ട്രിപ്ൾജംപ്), ഹിമ ദാസ് (400 മീ), സുധ സിങ് (3000 മീ. സ്റ്റീപ്ൾചേസ്) എന്നിവരുമുണ്ട്.
സെപ്റ്റംബർ എട്ട്, ഒമ്പത് തീയതികളിൽ ചെക് റിപ്പബ്ലിക്കിലെ ഒസ്ട്രാവയിലാണ് കോണ്ടിനെൻറൽ കപ്പ് പോരാട്ടം. 2010ൽ ആരംഭിച്ച കോണ്ടിെനൻറൽ കപ്പ് നാലുവർഷത്തിൽ ഒരിക്കലാണ് നടക്കുന്നത്. ആഫ്രിക്ക, അമേരിക്ക, യൂറോപ്, ഏഷ്യ-പസഫിക് ടീമുകളായാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.