Posted On
date_range Updated On
date_range ബി.ജെ.പിയിൽ ചേർന്നുവെന്ന വാർത്ത തെറ്റ്- അഞ്ജു ബോബി ജോർജ്
ബംഗളൂരു: ലോങ് ജംപ് താരം അഞ്ജു ബോബി ജോർജ് കർണാടക ബി.ജെ.പിയുടെ അംഗത്വ കാമ്പയിനിൽ. ബം ഗളൂരുവിലെ ജയനഗറിൽ നടന്ന കാമ്പയിനിെൻറ സംസ്ഥാനതല ഉദ്ഘാടനത്തിൽ കേന്ദ്ര സഹമന്ത്ര ി വി. മുരളീധരനൊപ്പം പങ്കെടുത്ത അഞ്ജു ബോബി ജോർജ്, ബി.െജ.പി കർണാടക അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പയിൽനിന്നും കൊടി സ്വീകരിക്കുകയും ചെയ്തു.
ഇതിനുപിന്നാലെ ലോക ചാമ്പ്യൻഷിപ്പിൽ ലോങ്ജംപിൽ ഇന്ത്യക്കായി മെഡൽ നേടിയ അഞ്ജു ബോബി ജോർജ് ബി.ജെ.പിയിൽ ചേർന്നുവെന്ന് എ.എൻ.ഐ ട്വീറ്റ് ചെയ്തതോടെ അഞ്ജു ബി.ജെ.പിയിൽ ചേർന്നതായി വാർത്ത പരന്നു.
എന്നാൽ, കുടുംബസുഹൃത്തായ കേന്ദ്ര സഹമന്ത്രി വി. മുരളീധരനെ കാണാൻ പോയതാണെന്നും ഈ സമയത്ത് ബി.ജെ.പി പതാക നൽകി സ്വീകരിച്ചതാണെന്നും അഞ്ജു ബോബി ജോർജ് വിശദീകരിച്ചു. താൻ ബി.ജെ.പിയിൽ ചേർന്നുവെന്ന വാർത്ത തെറ്റാണെന്നും അവർ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.