ന്യൂഡൽഹി: രാജ്യാന്തര തലത്തിൽ ഇന്ത്യയെ പ്രതിനിധാനംചെയ്ത ജൂനിയർ അത്ലറ്റ് സായി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചനിലയിൽ. 18കാരനായ യു.പി സ്വദേശി പർവീന്ദർ ചൗധരിയെയാണ് ന്യൂഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ സായി അത്ലറ്റിക് അക്കാദമി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സ്പോർട്സ് അതോറിറ്റി ഒാഫ് ഇന്ത്യ (സായി) അന്വേഷണം പ്രഖ്യാപിച്ചു.
കുടുംബപ്രശ്നങ്ങളാണ് സംഭവത്തിനു പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായതായി സായി ഡയറക്ടർ ജനറൽ നീലം കപൂർ അറിയിച്ചു. ബുധനാഴ്ച രാവിലെ േഫാണിൽ പിതാവുമായി ചൗധരി തർക്കിച്ചതും കാണാൻ വന്ന സഹോദരിയുമായി വഴക്കിട്ടതും ശ്രദ്ധയിൽ പെട്ടിരുന്നുവെന്ന് മറ്റു താരങ്ങൾ പറയുന്നു.
100, 200 മീറ്ററിലായിരുന്നു പർവീന്ദർ ചൗധരി മത്സരിച്ചിരുന്നത്. 2017ൽ ബാേങ്കാക്കിൽ നടന്ന ഏഷ്യൻ യൂത്ത് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ റിലേ ടീമിൽ അംഗമായിരുന്നു. കഴിഞ്ഞ ജൂലൈയിൽ ലോക യൂത്ത് ചാമ്പ്യൻഷിപ്പിലും പെങ്കടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.