തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ് ഡിസംബര്‍ 19ന് സര്‍വകലാശാലാ സിന്തറ്റിക് ട്രാക്കില്‍ ആരംഭിക്കും. 120 കോളജുകളില്‍നിന്നായി 1200 കായികതാരങ്ങള്‍ പങ്കെടുക്കും. മൂന്ന് ദിവസത്തെ ചാമ്പ്യന്‍ഷിപ്പില്‍ പി.യു. ചിത്ര, താര, ഷഹര്‍ബാനു, മെയ്മോന്‍ പൗലോസ്, അനീസ് തുടങ്ങിയ ദേശീയ, അന്തര്‍ദേശീയ താരങ്ങള്‍ പങ്കെടുക്കും. ഈ ചാമ്പ്യന്‍ഷിപ്പില്‍നിന്നാണ് സര്‍വകലാശാലാ ടീമിനെ തെരഞ്ഞെടുക്കുക. രജിസ്ട്രേഷന്‍ ഡിസംബര്‍ 18ന് നാലിന് ആരംഭിക്കും. മാനേജര്‍, കോച്ച് മീറ്റിങ് 19ന് രാവിലെ പത്തിന് നടക്കുമെന്നും സംഘാടകസമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.