ജക്കാർത്ത: ഏഷ്യന്‍ ഗെയിംസ് പുരുഷന്മാരുടെ ഷോട്ട്പുട്ടിൽ ഇന്ത്യയുടെ തേജീന്ദർ പാൽ സിങ്ങിന് സ്വർണം. ഗെയിംസ് റെക്കോർഡോടെ ആണ് തേജീന്ദർപാൽ സ്വർണ മെഡൽ നേടിയത്.
മൽസരത്തിലെ അഞ്ചാമത്തെ ശ്രമത്തിൽ 20.75 മീറ്ററാണ് തേജീന്ദർ പാൽ മാർക്ക് ചെയ്തത്. ഒാം പ്രകാശ് കർഹാനയുടെ ആറു വർഷം പഴക്കമുള്ള റെക്കോഡ് ആണ് തേജീന്ദർ പാൽ തകർത്തത്. ഒന്നാം ശ്രമം-19.96, രണ്ടാം ശ്രമം-19.15, മൂന്നാം ശ്രമം-പരാജയം, നാലാം ശ്രമം-19.96, അഞ്ചാം ശ്രമം-20.75, ആറാം ശ്രമം-20.00 എന്നിങ്ങനെയാണ് തേജീന്ദർ മാർക്ക് ചെയ്തത്.
ചൈനയുടെ ലിയു യാങ് (19.52 മീറ്റർ -മൂന്നാം ശ്രമം) വെള്ളിയും കസാകിസ്താന്‍റെ ഇവാൻ ഇവാനോവ് (19.40 മീറ്റർ-മൂന്നാം ശ്രമം) വെങ്കലവും നേടി.
23കാരനായ തേജീന്ദർ പാൽ സിങ് ഭുവനേശ്വറിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയിരുന്നു. 2018ൽ ആസ്ട്രേലിയയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ തേജീന്ദർ പാൽ എട്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്.
2002ലാണ് ഇന്ത്യൻ താരം ബഹാദുർ സിങ്ങാണ് ഷോട്ട്പുട്ട് ഇനത്തിൽ ആദ്യ മെഡൽ നേടുന്നത്. ഷോട്ട്പുട്ടിലെ നേട്ടത്തോടെ ഗെയിംസിൽ ഇന്ത്യ നേടിയ സ്വർണ മെഡലുകളുടെ എണ്ണം ഏഴായി. അഞ്ച് വെള്ളിയും 17 വെങ്കലവും അടക്കം ആകെ 29 മെഡലുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.