ഹോേങ്കാങ്: ഏഷ്യൻ യൂത്ത് അത്ലറ്റിക്സിൽ സ്വർണത്തിളക്കവുമായി മലയാളി താരം അബ് ദുൽ റസാഖ്. 400 മീറ്ററിൽ 48.17 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് പത്താം ക്ലാസുകാരൻ സ്വർണമണിഞ്ഞത്. പാലക്കാട് മാത്തൂർ സി.എഫ്.ഡി ഹൈസ്കൂളിലെ വിദ്യാർഥിയായ റസാഖ് എസ്.എസ്.എൽ.സി പരീക്ഷ ഉപേക്ഷിച്ചാണ് ഏഷ്യൻ മീറ്റിൽ മത്സരിക്കാനെത്തിയത്. പരീക്ഷാനഷ്ടം പൊന്നാക്കി മടങ്ങുേമ്പാൾ ഇരട്ടിമധുരം. പരുത്തിപ്പുള്ളി ചേറാംകുളങ്ങരയിൽ മത്സ്യത്തൊഴിലാളിയായ റഷീദിെൻറയും ഷാജിദയുടെയും മകനാണ്. കെ. സുരേന്ദ്രനാണ് പരിശീലകൻ.
ചാമ്പ്യൻഷിപ്പിൽ ഏഴു സ്വർണവും രണ്ടു വെള്ളിയും ആറു വെങ്കലവും നേടിയ ഇന്ത്യ ഒന്നാമതാണ്. ആദ്യ ദിനം ഹർഡ്ൽസിൽ സ്വർണം നേടിയ തബിത പി.എം േലാങ്ജംപിലും പൊന്നണിഞ്ഞു. പെൺകുട്ടികളുടെ 100 മീറ്ററിൽ ഒന്നാമതെത്തിയ അവന്തിക സന്തോഷ് (11.97) അതിവേഗക്കാരിയായി. 10 കി.മീ. നടത്തത്തിൽ വിശ്വേന്ദ്ര സിങ് ഏഷ്യൻ യൂത്ത് റെക്കോഡ് മറികടന്ന് സ്വർണമണിഞ്ഞു. മലയാളി താരം സി. ചാന്ദിന് 1500 മീറ്ററിൽ ഇന്ന് മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.