ദോഹ: അർധരാത്രിയിലും വിടാതെ പിടികൂടിയ ചൂടിനെ തോൽപിച്ച് ഏഷ്യൻ നടത്തം. ശനിയാഴ് ച അർധരാത്രിയിൽ നടന്ന 50 കി.മീറ്റർ നടത്തം പുരുഷ വിഭാഗത്തിൽ ജപ്പാെൻറ യുസുകെ സുസുകിയ ും (4 മണിക്കൂർ 04.20മി), വനിതകളിൽ ചൈനയുടെ ലിയാങ് റുയിയും (4 മണിക്കൂർ 23:26 മി)സ്വർണമണിഞ്ഞു. അതേസമയം, കടുത്ത ചൂട് മത്സരഫലത്തെ ബാധിച്ചു.
നിലവിലെ മികച്ച സമയത്തിൽനിന്നും അരമണിക്കൂറിലേറെ പിന്നിലായിരുന്നു ഒന്നാം സ്ഥാനക്കാരെൻറ ഫിനിഷ്. പുരുഷ വിഭാഗത്തിൽ പോർചുഗലിെൻറ ജോ വിയേര വെള്ളിയും, കാനഡയുടെ ഇവാൻ ഡുൻഫീ വെങ്കലവും നേടി. വനിതകളിൽ ചൈനയുടെ ലി മകുവോക്കാണ് വെള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.