ഏഷ്യൻ പവർലിഫ്റ്റിങ്​ ചാമ്പ്യൻഷിപ്പിൽ സ്വപ്​നനേട്ടം കൈവരിച്ച്​ ശരത്കുമാർ

ആ​ല​പ്പു​ഴ: ഹോ​ങ്കോ​ങ്ങി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ പ​വ​ർ​ലി​ഫ്റ്റി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കി​രീ​ടം നി​ല​ന ി​ർ​ത്തി ആ​ർ. ശ​ര​ത്കു​മാ​ർ. 120 കി​ലോ വി​ഭാ​ഗ​ത്തി​ൽ നാ​ല്​ സ്വ​ർ​ണ​മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യാ​ണ്​​ അ​ദ്ദേ​ഹ ം കി​രീ​ടം നേ​ടി​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഉ​ദ​യ്പൂ​രി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ പ​വ​ർ ലി​ഫ്റ്റി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ലും ശ​ര​ത്കു​മാ​ർ ഒ​ന്നാം​സ്ഥാ​നം നേ​ടി​യി​രു​ന്നു. കേ​ര​ള പൊ​ലീ​സി​ൽ ആ​ൻ​റി ടെ​റ​റി​സം ഫോ​ഴ്സി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​യ ശ​ര​ത്തി​ന് ഇ​ല​ക്​​ഷ​ൻ സ​മ​യ​മാ​യ​തി​നാ​ൽ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​ധി ല​ഭി​ച്ചി​രു​ന്നി​ല്ല. പി​ന്നീ​ട്​ കേ​ര​ള പൊ​ലീ​സ് മേ​ധാ​വി പ്ര​ത്യേ​ക താ​ൽ​പ​ര്യ​മെ​ടു​ത്താ​ണ് ശ​ര​ത്തി​ന് അ​വ​ധി അ​നു​വ​ദി​ച്ച​ത്.

ഇ​ട​ത്​ കൈ​മു​ട്ടി​നേ​റ്റ പ​രി​ക്ക് ശ​സ്ത്ര​ക്രി​യ വ​ഴി മ​റി​ക​ട​ന്ന​ശേ​ഷം ആ​ദ്യ അ​ന്ത​ർ ദേ​ശീ​യ​വേ​ദി​യി​ൽ കി​രീ​ടം ചൂ​ടാ​നാ​യ​ത് സ്വ​പ്ന​നേ​ട്ട​മാ​െ​ണ​ന്ന്​ ശ​ര​ത്​ പ​റ​ഞ്ഞു. ര​ണ്ട​ര പ​തി​റ്റാ​ണ്ടാ​യി പ​വ​ർ ലി​ഫ്റ്റി​ങ്​ രം​ഗ​ത്തു​ള്ള ശ​ര​ത് മു​ൻ ജൂ​നി​യ​ർ, സീ​നി​യ​ർ ദേ​ശീ​യ​ചാ​മ്പ്യ​നും അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല ചാ​മ്പ്യ​നും നി​ര​വ​ധി ദേ​ശീ​യ-​സം​സ്ഥാ​ന റെ​ക്കോ​ഡു​ക​ൾ​ക്ക്​ ഉ​ട​മ​യു​മാ​ണ്. നി​ര​വ​ധി ത​വ​ണ സ്ട്രോ​ങ് മാ​ൻ ഓ​ഫ് കേ​ര​ള പൊ​ലീ​സ് പ​ട്ടം നേ​ടി​യി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ സ്വാ​മി ജി​മ്മി​ൽ ആ​ർ. രാ​ധാ​കൃ​ഷ്​​ണ​ൻ, ആ​ർ. പ്ര​വീ​ൺ എ​ന്നി​വ​ർ​ക്ക് കീ​ഴി​ലാ​ണ് പ​രി​ശീ​ല​നം.

Tags:    
News Summary - Asian Power lifting Championship- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT