??. ?????

ഏഷ്യൻ ഗെയിംസ്​ ടെസ്​റ്റ്:​ നീ​ന​ക്കും ന​യ​ന ജെ​യിം​സി​നും നേ​ട്ടം

ജ​കാ​ർ​ത്ത: ഏ​ഷ്യ​ൻ ഗെ​യിം​സി​നു​ മു​ന്നോ​ടി​യാ​യി ന​ട​ത്തു​ന്ന ടെ​സ്​​റ്റ്​ മീ​റ്റി​ൽ മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ വി. ​നീ​ന​ക്കും ന​യ​ന ജെ​യിം​സി​നും നേ​ട്ടം. ലോ​ങ്​​ജം​പി​ൽ 6.42 മീ​റ്റ​ർ ചാ​ടി നീ​ന ര​ണ്ടാം സ്​​ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ ന​യ​ന ജ​യിം​സ്​ (6.16) മൂ​ന്നാം സ്​​ഥാ​നം നേ​ടി.

ആ​ദ്യ ദി​നം ഇ​ന്ത്യ ര​ണ്ട്​ സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി. ജാ​വ​ലി​ൻ ത്രോ​യി​ൽ ദേ​വീ​ന്ദ​ർ സി​ങും വ​നി​ത 400 മീ​റ്റ​റി​ൽ സോ​ണി​യ ബൈ​ഷ്യ​യും ഒ​ന്നാ​മ​തെ​ത്തി.  400 മീ​റ്റ​റി​ൽ ജി​ത്തു ​ബേ​ബി ര​ണ്ടാം സ്​​ഥാ​ന​വും (46.88 സെ.) ​കു​ഞ്ഞു​മു​ഹ​മ്മ​ദ്​ (46.98) നാ​ലാം സ്​​ഥാ​ന​വും സ്വ​ന്ത​മാ​ക്കി. പു​രു​ഷ​ന്മാ​രു​ടെ 100 മീ​റ്റ​റി​ൽ ഇ​ന്ത്യ​യു​ടെ ഇ​ല​ക്കി​യ ദാ​സ​ൻ വെ​ങ്ക​ലം നേ​ടി. 10.38 സെ​ക്ക​ൻ​ഡി​ലാ​യി​രു​ന്നു ഫി​നി​ഷ്.
 
Tags:    
News Summary - asian games test -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT