കൊച്ചി: ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ബാഡ്മിൻറൺ വനിത ഡബിൾസ് ടീമിനൊപ്പം റിസർവ് ടീമിനെ ഉൾപ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് മലയാളി താരങ്ങളായ അപർണ ബാലനും കെ.പി. ശ്രുതിയും നൽകിയ അപ്പീൽ ഹരജികൾ ഹൈകോടതി തള്ളി. ആഗസ്റ്റിൽ ഇേന്താനേഷ്യയിലാണ് ഏഷ്യൻ ഗെയിംസ്.
ഡബിൾസ് ടീമിന് റിസർവ് ടീമിനെ അയക്കാത്തത് കേട്ടുകേൾവിയില്ലാത്തതാണെന്നും ജൂൺ 30ന് മത്സരാർഥികളുടെ പട്ടിക അയക്കേണ്ട അവസാന ദിവസമാണെന്ന കാരണത്താൽ സിംഗിൾ ബെഞ്ച് ആവശ്യം നിരാകരിച്ചത് വസ്തുതകൾ കണക്കിലെടുക്കാതെയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇരുവരും അപ്പീൽ നൽകിയത്.ദേശീയ ടീമിെൻറ മുഖ്യപരിശീലകനും സെലക്ഷൻ സമിതി അംഗവുമായ പി. ഗോപിചന്ദിെൻറ മകൾ ഉൾപ്പെട്ട ടീമിനെ തെരഞ്ഞെടുക്കാൻ യോഗ്യതാ മത്സരങ്ങളിൽ കൂടുതൽ പോയൻറ് ലഭിച്ച തങ്ങളെ തഴഞ്ഞെന്ന് ആരോപിച്ച് ഇരുവരും നൽകിയ ഹരജി സിംഗിൾ ബെഞ്ചിെൻറ പരിഗണനയിലായിരുന്നു.
ഇതിനിടെ, റിസർവ് ടീമിനെ ഇന്തോനേഷ്യക്ക് അയക്കാൻ ഉത്തരവിടണമെന്ന ഇടക്കാല ആവശ്യം ഉന്നയിച്ചെങ്കിലും സിംഗിൾ ബെഞ്ച് നിരസിച്ചു. തുടർന്നാണ് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. അപ്പീലിനൊപ്പം സിംഗിൾബെഞ്ചിന് മുന്നിലെ ഹരജിയും കോടതി വിളിച്ചുവരുത്തി. വാദങ്ങൾ കേട്ട ശേഷം ഹരജികൾ തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.