ജകാർത്ത: ഇന്തോനേഷ്യയിലെ ജകാർത്തയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ പുരുഷ വിഭാഗം 400 മിറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ ധരുൺ അയ്യസാമിക്കും 3000 മീറ്റർ വനിത വിഭാഗം സ്റ്റിപ്പിൾ ചേസിൽ സുധ സിങിനും ലോങ് ജംപിൽ വി. നീനക്കും വെള്ളി.
49.45 സെക്കൻറിൽ സ്വന്തം പേരിൽ കുറിച്ച ദേശീയ റെക്കോർഡ് മറി കടന്ന് 48.96 സെക്കൻറ് കൊണ്ടാണ് ധരുൺ അയ്യസാമി ഫിനിഷ് ചെയ്തത്. 9:40.03 മിനുട്ടിൽ സുധ സിങ് ലക്ഷ്യം കണ്ടു. 6.51 മീറ്റർ ദൂരം താണ്ടിയാണ് നീനയുടെ വെള്ളി നേട്ടം. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ 13 വെള്ളികൾ കരസ്ഥമാക്കി.
400 മീറ്റർ ഹർഡിൽസ് വനിതാവിഭാഗത്തിൽ മലയാളി താരം അനു രാഘവന് നാലാം സ്ഥാനം െകാണ്ടും(56.92 സെക്കൻറ്) ജൗന മുർമുവിന് അഞ്ചാം സ്ഥാനം കൊണ്ടും (57.48 സെക്കൻറ്) തൃപ്തിപ്പെടേണ്ടി വന്നു.
വെള്ളിത്തുടർച്ച
ഞായറാഴ്ച കണ്ടതിെൻറ തുടർച്ചയായിരുന്നു തിങ്കളാഴ്ചയും. അനസും ഹിമയും ദ്യുതിയും ചേർന്ന് മൂന്ന് വെള്ളിമെഡലുകൾ സമ്മാനിച്ചതിനു പിന്നാലെ ഇന്നലെയും ട്രാക്ക് ഇന്ത്യയെ ചതിച്ചില്ല. 400 മീറ്റർ പുരുഷ വിഭാഗം ഹർഡ്ൽസിൽ തമിഴ്നാട്ടുകാരനായ ധരുൺ അയ്യസ്സാമിയിലൂടെയാണ് ആദ്യ വെള്ളിയെത്തിയത്. 48.96 സെക്കൻഡിൽ കരിയറിലെ ഏറ്റവും മികച്ച സമയത്തിൽ ഫിനിഷ് ചെയ്ത ധരുൺ വെള്ളിയണിഞ്ഞു. ഖത്തറിെൻറ സാംബ അബ്ദുറഹ്മാനാണ് (47.66 സെ) സ്വർണം. മറ്റൊരു ഇന്ത്യൻ താരമായ സന്തോഷ് കുമാർ തമിഴരശൻ അഞ്ചാമതായി. സ്വന്തം പേരിലെ ദേശീയ റെക്കോഡ് തിരുത്തിയെഴുതിയാണ് (49.45 സെ) ധരുൺ റെക്കോഡ് കുറിച്ചത്. കഴിഞ്ഞ മാർച്ചിൽ നടന്ന ഫെഡറേഷൻ കപ്പിനിടയിലായിരുന്നു റെക്കോഡ് പ്രകടനം.
ഇതിനിടെ, 400 മീ ഹർഡ്ൽസ് വനിതകളിൽ മലയാളി താരം അനു രാഘവൻ നാലാം സ്ഥാനത്തായി (56.92 സെ). ഖത്തറിെൻറ നൈജീരിയൻ താരം കെമി അഡികോയ ഗെയിംസ് റെക്കോഡ് സമയത്തോടെ (54.48 സെ) സ്വർണമണിഞ്ഞു.
മിനിറ്റുകളുടെ ഇടവേളയിലായിരുന്നു മറ്റൊരു ഇന്ത്യൻ താരം സുധ സിങ് വനിതകളുടെ 3000 മീറ്റർ സ്റ്റീപ്ൾ ചേസിൽ വെള്ളിത്തിളക്കം നൽകിയത്. ഒമ്പത് മിനിറ്റ് 40.03 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സുധ തെൻറ രണ്ടാം ഏഷ്യൻ ഗെയിംസ് െമഡലണിഞ്ഞു. 2010 ഗ്വാങ്ചോ ഗെയിംസിൽ ഇതേ ഇനത്തിൽ സ്വർണം നേടിയിരുന്നു.
നീനയുടെ ഭാഗ്യവെള്ളി
ട്രാക്കിലെ വെള്ളിയുടെ ആഘോഷമടങ്ങുേമ്പാഴേക്കും ജംപിങ് പിറ്റും തുള്ളിച്ചാടി. വനിതകളുടെ ലോങ്ജംപിൽ മലയാളി താരം വി. നീന പിേൻറായാണ് വെള്ളിയണിഞ്ഞത്.
കോഴിക്കോട് മേപ്പയൂർ സ്വദേശികൂടിയായ വി. നീന 6.51 മീറ്റർ ചാടി ഏഷ്യൻ ഗെയിംസിലെ തെൻറ ആദ്യ മെഡൽ മാറിലണിഞ്ഞു. ആദ്യ ശ്രമത്തിൽ 6.41 ചാടി തുടങ്ങിയ താരം, മൂന്നാം ശ്രമത്തിൽ 6.50 മീറ്ററിലെത്തി വെള്ളി ഉറപ്പിച്ചു. തൊട്ടടുത്ത ശ്രമത്തിൽ ഒരു സെൻറിമീറ്റർ കൂടി കൂട്ടി (6.51 മീ). അവസാന ശ്രമത്തിലും 6.50 മീറ്റർ ചാടി. 2017 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ നീന അതേ ഫോം നിലനിർത്തിയാണ് വൻകരയുടെ പോരാട്ടത്തിൽ മെഡൽ തിളക്കംകുറിച്ചത്. 6.55 മീ ചാടിയ വിയറ്റ്നാമിെൻറ ബുയി തിതാവോക്കാണ് സ്വർണം. ചൈനയുടെ സു ലിയോലിങ് (6.50) വെങ്കലത്തിന് ഉടമയായി. മറ്റൊരു മലയാളിതാരം നയന ജെയിംസ് 6.14 മീറ്റർ ചാടി 10ാം സ്ഥാനക്കാരിയായി.
ബോക്സിങ്ങിൽ വികാസും
അമിതും ക്വാർട്ടറിൽ
ബോക്സിങ്ങിൽ കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാക്കളായ വികാസ് കൃഷനും (75 കിലോഗ്രാം വിഭാഗം) അമിത് പൻഗലും (49 കിലോഗ്രാം) ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. പ്രീക്വാർട്ടറിൽ വികാസ് പാകിസ്താെൻറ തൻവീർ അഹ്മദിനെയും അമിത് മംഗോളിയയുടെ എൻക്മൻഡാക് കർഹുവിനെയുമാണ് പരാജയപ്പെടുത്തിയത്. മംഗോളിയയുടെ നുർലാൻ കൊബാഷേവിനെ തോൽപിച്ച ദേശീയ ചാമ്പ്യൻ ധീരജ് രംഗിയും (64 കിലോഗ്രം) ക്വാർട്ടറിലെത്തി. കോമൺവെൽത്ത് വെങ്കലമെഡൽ ജേതാവ് മുഹമ്മദ് ഹുസാമുദ്ദീൻ (56 കിലോഗ്രം) കിർഗിസ്താെൻറ എൻക് അമർ കർഖുവിനോട് പൊരുതിത്തോറ്റു.
വോളിയിൽ പുറത്ത്
വനിത വോളിബാളിൽ ചൈനയോട് 0-3ന് തോറ്റ് ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു. പൂൾ ‘ബി’യിലെ അവസാന മത്സരത്തിൽ 18-25, 19-25, 9-25 സ്കോറിനായിരുന്നു ഇന്ത്യൻ വനിതകളുടെ തോൽവി. തുടർച്ചയായ അഞ്ചാം മത്സരത്തിലാണ് ഇന്ത്യൻ തോൽവി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.