ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിന് കൊടിയേറാൻ പത്തു ദിവസം മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ സംഘത്തിൽ കൃത്യതയില്ലാതെ ഒളിമ്പിക്സ് അസോസിയേഷൻ. ഇന്തോനേഷ്യയിലേക്കുള്ള സംഘത്തിൽ 34 പേരെ കൂടി അധികം ചേർത്ത് ടീം കരുത്ത് 575 ആക്കി ഉയർത്തി.
വിവാദങ്ങൾക്കൊടുവിൽ നേരത്തേ ഒഴിവാക്കിയ ടീമുകളെ ഉൾപ്പെടുത്തിയതോടെയാണ് ജംബോ സംഘം വീണ്ടും വലുതായത്. ഡ്രാഗൺ ബോട്ട്, തൈക്വാൻഡോ ഇനങ്ങളാണ് കൂട്ടിച്ചേർത്തത്. പുതിയ പട്ടിക െഎ.ഒ.എ കായിക മന്ത്രാലയത്തിന് സമർപ്പിച്ചു. നേരത്തേ 541 അംഗ പട്ടികയാണ് സമർപ്പിച്ചത്.
അവസാന നിമിഷം അത്ലറ്റുകളെ ഉൾപ്പെടുത്തിയത് ഇവരുടെ യാത്ര സംബന്ധിച്ചും ആശങ്കകൾക്കിടയാക്കും. മന്ത്രാലയം അംഗീകരിച്ച ശേഷം ഗെയിംസ് സംഘാടകരുടെകൂടി അനുമതിയുണ്ടെങ്കിലേ നടപടി പൂർത്തായാവൂ.
പരിക്ക്: മിരാഭായ് ചാനു ഗെയിംസിനില്ല
ഏഷ്യൻ ഗെയിംസ് വെയ്റ്റ്ലിഫ്റ്റിങ്ങിൽ ഇന്ത്യയുടെ ഉറച്ചമെഡൽ നഷ്ടമായി ലോക ചാമ്പ്യൻ മിരാഭായ് ചാനു പിൻവാങ്ങി. നടുവേദനയെ തുടർന്നാണ് താരത്തിെൻറ പിന്മാറ്റം. കോമൺവെൽത്ത് ഗെയിംസിലും ലോക ചാമ്പ്യൻഷിപ്പിലും 48 കിലോ വിഭാഗത്തിൽ സ്വർണം നേടിയ മിരാഭായ് ജകാർത്ത ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഉറച്ച സ്വർണമായിരുന്നു.
ഗെയിംസിനുള്ള പരിശീലനത്തിനിടെയാണ് നടുവേദന അനുഭവപ്പെട്ടത്. ഒളിമ്പിക്സ് യോഗ്യതാറൗണ്ട് വരാനിരിക്കുന്നതിനാൽ കൂടുതൽ പരിക്ക് സാധ്യത ഒഴിവാക്കാനാണ് ഏഷ്യൻ ഗെയിംസ് ടീമിൽനിന്നുള്ള പിൻമാറ്റം. നവംബർ ഒന്നിന് ആരംഭിക്കുന്ന ലോക ചാമ്പ്യൻഷിപ്പാണ് 2020 ഒളിമ്പിക്സിെൻറ ആദ്യ യോഗ്യത അവസരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.