ഏഷ്യൻ ഗെയിംസിൽ സ്വർണത്തിലേക്ക് തുഴഞ്ഞ് ഇന്ത്യ; രണ്ട് വെങ്കലവും

ജക്കാർത്ത: ഏഷ്യൻ ഗെയിംസിലെ ആറാം ദിനത്തിൽ ഇന്ത്യക്ക് അഞ്ചാം സ്വർണം. തുഴച്ചിൽ ടീമാണ് ഇന്ത്യക്കായി സ്വർണം നേടിയത്. സ്വർണവും രണ്ട് വെങ്കല മെഡലും ഈയിനത്തിൽ ഇന്ത്യ നേടി. ഗെയിംസിൽ ഇന്ത്യ ഇതുവരെ 21 മെഡലുകൾ നേടി (5 സ്വർണം, 4 വെള്ളി, 12 വെങ്കലം).

വ്യക്തിഗത വിഭാഗത്തിൽ ദുഷ്യന്ത് ചൗഹാനാണ് വെങ്കലം നേടിയത്. ലൈറ്റ് വെയ്റ്റ് സ്കൾസ് വിഭാഗത്തിലാണ് ദുഷ്യന്തിന്‍റെ നേട്ടം. പിന്നീട് ഡബ്ൾ സ്കൾട്ടിൽ രോഹിത് കുമാറും ഭഗവാൻ സിങ്ങും അടങ്ങിയ ടീം വെങ്കലം നേടി.

പിന്നീടാണ് ഇന്ത്യ സ്വർണം നേടിയത്. പുരുഷന്മാരുടെ ക്വാഡ്രാപ്പിൾ സ്കൂൾ തുഴച്ചിലിൽ സ്വവർണ് സിങ്, ദത്തു ഭൊക്കാനൽ, ഓം പ്രകാശ്, സുഖ്മീത് സിങ് എന്നിവർ അടങ്ങുന്ന ടീമാണ് സ്വർണം നേടിയത്. ഇന്തോനേഷ്യ വെളളിയും തായ്​ലൻഡ് വെങ്കലവും നേടി.



 

Tags:    
News Summary - asian games 2018-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT