ജകാർത്ത: സമപ്രായക്കാർ ദിവസവും വലിയ ബാഗും തൂക്കി സ്കൂളിലേക്ക് പോകുേമ്പാൾ ശർദുൽ വിഹാൻ എന്ന 15കാരൻ വലിയ തോക്കുമായി പോകുന്നത് ഷൂട്ടിങ് റേഞ്ചിലേക്കാണ്. പലരും ആശ്ചര്യത്തോടെ കണ്ട ഇൗ കാഴ്ചക്ക് വ്യാഴാഴ്ച 18ാമത് ഏഷ്യൻ ഗെയിംസിെല ഷൂട്ടിങ് റേഞ്ചിൽ ഫലമുണ്ടായി. കൗമാരക്കാരെൻറ തോക്കിൽനിന്ന് പാഞ്ഞ വെടിയുണ്ടകൾ ഇന്ത്യക്ക് സമ്മാനിച്ചത് വെള്ളി. വനിത ടെന്നിസ് സിംഗിൾസിൽ സെമിയിൽ പരാജയപ്പെട്ട അങ്കിത റെയ്നയാണ് വെങ്കലവുമായി അഞ്ചാം ദിനം ഇന്ത്യയുടെ മറ്റൊരു മെഡൽ കരസ്ഥമാക്കിയത്. കബഡിയിൽ ഇന്ത്യൻ പുരുഷന്മാർക്ക് അപ്രതീക്ഷിത തോൽവി പിണഞ്ഞു. 1990 ബീജിങ് ഗെയിംസിൽ കബഡി ഇനമായതുമുതൽ ചാമ്പ്യന്മാരായിട്ടുള്ള ഇന്ത്യക്ക് 28 വർഷത്തിനിടെ സ്വർണമില്ലാത്ത ആദ്യ ഗെയിംസായി ഇത്. സെമിയിൽ തോറ്റ ഇന്ത്യക്ക് വെങ്കലം ലഭിക്കും.
ഷൂട്ടിങ് സ്റ്റാറായി പയ്യൻ വിഹാൻ ഡബിൾ ട്രാപ് വിഭാഗത്തിലാണ് ഇന്ത്യക്ക് അപ്രതീക്ഷിത മെഡലുമായി വിഹാെൻറ വെടിവെപ്പ്. ദക്ഷിണ കൊറിയയുടെ ഷിൻ ഹ്യൂൻ വൂ 74 പോയൻറുമായി സ്വർണം നേടിയപ്പോൾ 73 പോയൻറായിരുന്നു വിഹാെൻറ നേട്ടം. ഖത്തറിെൻറ മാരി ഹമദ് അലി (53) വെങ്കലം കരസ്ഥമാക്കി. ഏഷ്യൻ ചാമ്പ്യൻഷിപ് സ്വർണ മെഡൽ ജേതാവ് അൻവർ സുൽത്താെൻറ കീഴിലാണ് വിഹാൻ പരിശീലിക്കുന്നത്. കഴിഞ്ഞവർഷം മോസ്കോയിൽ നടന്ന ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ വിഹാൻ ആറാം സ്ഥാനത്തെത്തിയിരുന്നു. 2017ൽ തന്നെ ദേശീയ ചാമ്പ്യൻഷിപ്പിൽ നാല് ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് വിഹാൻ ദേശീയ ശ്രദ്ധയിലേക്കുയർന്നത്.
നാലാം ദിനം ഷൂട്ടിങ്ങിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി റാഹി സാർനോബാത് മാറിയിരുന്നു. 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിലായിരുന്നു റാഹിയുടെ സുവർണ നേട്ടം. വുഷുവിൽ നാല് വെങ്കല മെഡലും നാലാം ദിനം ഇന്ത്യയുടെ അക്കൗണ്ടിലെത്തിയിരുന്നു.
കബഡിയിൽ പുരുഷന്മാർ വീണു; വനിതകൾക്ക് ഫൈനൽ പ്രാഥമിക റൗണ്ടിൽ ദക്ഷിണ കൊറിയക്കെതിരെ തോറ്റപ്പോൾ തന്നെ ഇത്തവണ കബഡിയിൽ ഇന്ത്യയുടെ മുന്നേറ്റം അത്ര അനായാസമാവില്ലെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ, ഏഷ്യൻ ഗെയിംസിെൻറ 28 വർഷത്തിനിടയിലെ ഇന്ത്യയുടെ ആദ്യ തോൽവി അപ്രതീക്ഷിതമായിരുന്നില്ലെന്ന് തെളിയിച്ച് ഇറാനാണ് സെമി ഫൈനലിൽ കബഡിയുടെ നാട്ടുകാരെ മലർത്തിയടിച്ചത്. 18-27ന് ആധികാരികമായിട്ടായിരുന്നു ഇറാെൻറ വിജയം. ഇന്ത്യക്ക് പിറകെ പാകിസ്താനും സെമിയിൽ വീണു. ദക്ഷിണ കൊറിയയാണ് അവരെ തോൽപിച്ചത്.
അതേസമയം, ഇന്ത്യൻ വനിതകൾ തുടർച്ചയായ മൂന്നാം കിരീടത്തിനടുത്തെത്തി. സെമിയിൽ ചൈനീസ് തായ് പേയിയെ 27-14നാണ് ഇന്ത്യ തോൽപിച്ചത്. ഇറാൻ-തായ്ലൻഡ് സെമി വിജയികളാവും ഇന്ത്യൻ വനിതകളുടെ ഫൈനൽ എതിരാളികൾ.
റെക്കോഡ് ജയത്തിെൻറ ആത്മവിശ്വാസത്തിൽ ഹോക്കി ടീം ജപ്പാനെതിരെ ബുധനാഴ്ച പൂൾ എ മത്സരത്തിൽ കുഞ്ഞന്മാരായ ഹോേങ്കാങ്ങിനെ 26-0ത്തിന് തകർത്തതിെൻറ ആവേശത്തിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീം ഇന്ന് ജപ്പാനെതിരെ ഇറങ്ങുന്നു. ആദ്യ കളിയിൽ ഇന്തോനേഷ്യയെ 17-0 ത്തിന് തോൽപിച്ചിരുന്ന ഇന്ത്യയുടെ ഹോേങ്കാങ്ങിനെതിരായ ഗോളടിമേളത്തോടെ 86 വർഷം മുമ്പുള്ള റെക്കോഡ് പഴങ്കഥയായിരുന്നു. 1932ലെ ലോസ് ആഞ്ജലസ് ഒളിമ്പിക്സിൽ യു.എസ്.എയെ 24-1ന് തകർത്ത റെക്കോഡാണ് ഇന്ത്യ മറികടന്നത്. ഇന്തോനേഷ്യയെയും ഹോേങ്കാങ്ങിനെയും അപേക്ഷിച്ച് കരുത്തരാണെങ്കിലും ജപ്പാനെ അനായാസം മറികടന്ന് ഗ്രൂപ്പിൽ മുന്നിലെത്താമെന്ന പ്രതീക്ഷയിലാണ് മലയാളി താരം പി.ആർ. ശ്രീജേഷിെൻറ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം.
ബുധനാഴ്ച ഷൂട്ടിങ്ങിൽ സ്വർണം നേടിയ ഇന്ത്യയുടെ റാഹി സാർനോബാത് മെഡലുമായി
മൂന്ന് മെഡലുറപ്പിച്ച് ടെന്നിസ് വനിത ടെന്നിസിൽ സെമി ഫൈനലിൽ തോറ്റ അങ്കിത റെയ്ന വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടപ്പോൾ പുരുഷ ഡബിൾസിൽ രോഹൻ ബൊപ്പണ്ണ-ദിവിജ് ശരൺ ജോടി ൈഫനലിൽ കടന്ന് വെള്ളിയും സിംഗിൾസിൽ പ്രജ്നേഷ് ഗുണശേഖരൻ സെമിയിൽ കടന്ന് വെങ്കലവുമുപ്പാക്കി. ജപ്പാെൻറ കെയ്റ്റോ ഉസേഗി-ഷോ ഷിമാബുക്റോ ജോടിക്കെതിരെ പൊരുതി നേടിയ വിജയവുമായാണ് (4-6, 6-3, 10-8) ആണ് ബൊപ്പണ്ണയും ശരണും ഫൈനലിൽ കടന്നത്. പ്രജ്നേഷ് 6-7, 6-4, 7-6ന് ദക്ഷിണ കൊറിയയുടെ ക്വോൻ സൂൻ വൂവിനെ തോൽപിച്ചാണ് സെമിയിലേക്ക് മുന്നേറിയത്. ലോക റാങ്കിങ്ങിൽ 189ാം സ്ഥാനത്തുള്ള അങ്കിത റെയ്ന സെമിയിൽ ചൈനയുടെ 34ാം റാങ്കുകാരി ഷുവായ് ഷാങ്ങിനോടാണ് 4-6, 6-7നാണ് തോറ്റത്.
വോളിബാളിൽ വനിതകൾക്ക് വീണ്ടും തോൽവി വനിത വോളിബാളിൽ ഇന്ത്യ തുടർച്ചയായ മൂന്നാം മത്സരവും പരാജയപ്പെട്ടു. പൂൾ ബിയിൽ കസാഖ്സ്താനാണ് 8-25, 19-25, 23-25ന് ഇന്ത്യയെ തോൽപിച്ചത്. മലയാളി താരങ്ങളായ ക്യാപ്റ്റൻ മിനിമോൾ എബ്രഹാം പത്തും കെ.പി. അനുശ്രീ ഒമ്പതും പോയൻറ് നേടി തിളങ്ങിയെങ്കിലും ഫലമുണ്ടായില്ല. നേരത്തേ ഇന്ത്യ ദക്ഷിണ കൊറിയയോടും വിയറ്റ്നാമിനോടും തോറ്റിരുന്നു.
അെമ്പയ്ത്ത്: നിരാശപ്പെടുത്തി ദീപിക വമ്പൻ വേദികളിൽ കൈവിറക്കുന്ന പതിവ് ഇന്ത്യയുടെ അെമ്പയ്ത്ത് താരം ദീപിക കുമാരി തെറ്റിച്ചില്ല. റികർവ് വ്യക്തിഗത വിഭാഗത്തിൽ വനിതകളിൽ ദീപികയും മറ്റു ഇന്ത്യൻ താരങ്ങളായ അതാനു ദാസ്, പ്രോമിള ദായ്മാരി എന്നിവരും പുരഷന്മാരിൽ വിശ്വാസും മെഡൽ നേട്ടത്തിനരികിലെത്താതെ പുറത്തായി. സിന്ധു, സൈന മുന്നോട്ട് ബാഡ്മിൻറണിൽ ഇന്ത്യയുെട പി.വി. സിന്ധുവും സൈന നെഹ്വാളും രണ്ടാം റൗണ്ടിലെത്തി. സിന്ധു 21-10, 12-21, 23-21ന് വിയറ്റ്നാമിെൻറ വൂ തീ ത്രാങ്ങിനെയും സൈന 21-7, 21-9ന് ഇന്തോനേഷ്യയുടെ സൂരയ അഗാജിഗയെയുമാണ് തോൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.