ഏഷ്യൻ ഗെയിംസ്: മലയാളി താരം സാജന്‍ പ്രകാശ് ഫൈനലില്‍

ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ മലയാളി താരം സാജന്‍ പ്രകാശ് ഫൈനലില്‍ പ്രവേശിച്ചു. 200 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈസ് ഹീറ്റ്‌സിലാണ് സാജന്‍ പ്രകാശിന്റെ നേട്ടം. 1:58.12 ലാണ് സാജന്‍ ഫിനിഷ് ചെയ്തത്. ഇന്നത്തെ ഏറ്റവും വേഗതയേറിയ നീന്തല്‍ താരമായാണ് സാജന്‍ ഫൈനല്‍ ഉറപ്പിച്ചത്.

ഗുസ്തിയില്‍ 65 കി ഫ്രീ സ്റ്റൈലില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ ബജ്‌രംഗ് പൂനിയ ഫൈനലില്‍ കടന്നു. മംഗോളിയയുടെ ബാച്ചുലുന്‍ ബാറ്റ്മാഗ്നൈയെ പരാജയപ്പെടുത്തിയാണ് ബജ്‌രംഗ് പൂനിയ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്.


പത്ത് മീറ്റർ എയർ റൈഫിൾ മിക്സ്ഡ് ടൂർണമെന്റിൽ ഇന്ത്യയുടെ അപുവി ചന്ദേല, രവി കുമാർ എന്നിവർ വെങ്കലം ഉറപ്പിച്ചു. 48 ഷോട്ട് ഫൈനലിൽ 429.9 പോയിന്റോടെയാണ് ഇവർ മൂന്നാം സ്ഥാനത്തെത്തിയത്. 835.3 പോയിന്റുമായാണ് ഇരുവരും ഫൈനലിന് യോഗ്യത നേടിയത്. 494.1 പോയിന്റോടെ ചൈനീസ് തായ്പേയ് സ്വർണ്ണം നേടി. 492.5 പോയിന്റുമായി ചൈനയാണ് രണ്ടാമതെത്തിയത്.

പുരുഷവിഭാഗത്തിൽ 74 കിലോഗ്രാം ഫ്രീസ്റ്റെയിൽ ഗുസ്ത്ിയിൽ ഇന്ത്യയുടെ സുശീൽകുമാറിന് യോഗ്യതാ റൗണ്ടിൽ തോൽവി. ബഹ്റൈൻ താരം ആദം ബതിറോവ് ആണ് ഇന്ത്യൻ താരത്തെ തോൽപിച്ചത്.

Tags:    
News Summary - asian games 2018-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT