ജകാർത്ത വിളിക്കുന്നു; 18ാമത്​ ഏഷ്യൻ ഗെയിംസിന​​്​ ഇനി 15 നാൾ

ഏഷ്യയുടെ ഒളിമ്പിക്​സ്​ പോരാട്ടത്തിന്​ ഇന്തോനേഷ്യയിലെ ജകാർത്തയിൽ കൊടിയേറാൻ ഇനി 15 ദിവസം മാത്രം. ഒളിമ്പിക്​സോളം വീറും വാശിയും നിറയുന്ന പോരാട്ടത്തിലേക്ക്​ അരയും തലയും മുറുക്കി ഒരുങ്ങുകയാണ്​ ഇന്ത്യയും ചൈനയും ജപ്പാനും ദക്ഷിണ കൊറിയയും ഉൾപ്പെടുന്ന വൻകരയുടെ പവർഹൗസുകൾ. ആഗസ്​റ്റ്​ 18ന്​ ജകാർത്തയിലെ ഗെലോറ ബങ്​ കർനോ സ്​റ്റേഡിയത്തി​െല പ്രൗഢഗംഭീരമായ ഉദ്​ഘാടന ചടങ്ങുകളോടെ 18ാമത്​ ഏഷ്യൻ ഗെയിംസിന്​ തിരിതെളിയും. സെപ്​റ്റംബർ രണ്ടു വരെ നീണ്ടുനിൽക്കുന്ന 16 ദിവസത്തെ കായികപോരാട്ടത്തിനാണ്​ ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപുരാജ്യം വേദിയാവുന്നത്​. 45 രാജ്യങ്ങളിൽനിന്ന്​ 40  ഇനങ്ങളിലായി 465 മത്സരങ്ങളാണ്​ പോരാളികളെ കാത്തിരിക്കുന്നത്​. 

ജകാർത്തയിലേക്ക്​
ഏഷ്യൻ സ്​പോർട്സ്​ കാർണിവലിന്​ ഇന്തോനേഷ്യ രണ്ടാം തവണയാണ്​ വേദിയാവുന്നത്​. 1951ൽ ഇന്ത്യയിൽ തുടങ്ങിയ ഏഷ്യൻ ഗെയിംസി​​​െൻറ നാലാം പതിപ്പിന്​ 1962ൽ വേദിയായ അതേ ജകാർത്തതന്നെ അരനൂറ്റാണ്ടിനുശേഷം വീണ്ടുമൊരു വൻകരയുടെ കളിയുത്സവത്തിന്​ വേദിയാവുന്നു. 45 രാജ്യങ്ങളിൽനിന്ന്​ പതിനായിരത്തിനടുത്ത്​ അത്​ലറ്റുകളെയാണ്​ പ്രതീക്ഷിക്കുന്നത്​. 

നേര​േത്ത വേദിയായി പ്രഖ്യാപിച്ച വിയറ്റ്​നാം പിന്മാറിയത്​ കാരണം അപ്രതീക്ഷിതമായി ലഭിച്ച ഗെയിംസിനെ സംഭവബഹുലമാക്കാനൊരുങ്ങുകയാണ്​ ദ്വീപുരാജ്യ​ം. 2014 മേയിലാണ്​ പകരം വേദിയായി ജകാർത്തയെ തെരഞ്ഞെടുത്തത്​. അതുകൊണ്ടുതന്നെ മത്സരവേദികളുടെ പണികൾ ഇനിയും പൂർത്തിയായിട്ടില്ല. അവസാന ദിനങ്ങളിലും തിരക്കിട്ട തയാറെടുപ്പിലാണ്​ ഗെയിംസ്​ നഗരികൾ. 

ജകാർത്തക്കു പുറമെ ദക്ഷിണ സുമാത്രയുടെ തലസ്​ഥാനമായ പാലംബാഗും ​ഗെയിംസി​​​െൻറ വേദിയാണ്​. പതിവ്​ ഗ്ലാമർ ഇനങ്ങൾക്കു പുറമെ, 2022ൽ അരങ്ങേറുമെന്ന്​ പ്ര​ഖ്യാപിച്ച ‘ഇ-സ്​പോർട്സ്​, കനോയി പോളോ’ മത്സരങ്ങൾ പരീക്ഷണാടിസ്​ഥാനത്തിൽ ഇന്തോനേഷ്യയിൽ അവതരിപ്പിക്കപ്പെടും.

ൈ​ചനീസ്​ കരുത്ത്​
ഒളിമ്പിക്​സിലെ പവർഹൗസായ ചൈന തന്നെയാണ്​ 18ാം ഏഷ്യൻ ഗെയിംസിലെയും ഉരുക്കുശക്​തികൾ. ഇഞ്ചിയോ​ണിൽ നടന്ന 2014 ഗെയിംസിൽ 151 സ്വർണം ഉൾപ്പെടെ 345 മെഡലുമായാണ്​ അവർ ഒന്നാമതായത്​. ദക്ഷിണ കൊറിയ (79-228), ജപ്പാൻ (47-200) എന്നിവരാണ്​ രണ്ടും മൂന്നും സ്​ഥാനത്ത്​. 11 സ്വർണവുമായി എട്ടാം സ്​ഥാനത്തായിരുന്ന ഇന്ത്യ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനത്തിനാണ്​ ഇക്കുറി 540ലേറെ പേരുടെ സംഘവുമായി പുറപ്പെടുന്നത്​. 

Tags:    
News Summary - asian games 2018 jakarta- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT