ന്യൂഡൽഹി: ജൂലൈ ആറു മുതൽ ഒമ്പതു വരെ ഭുവനേശ്വറിൽ നടക്കുന്ന ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പാകിസ്താൻ താരങ്ങൾ പെങ്കടുക്കുന്ന കാര്യം അനിശ്ചിതത്വത്തിൽ. ഇന്ത്യൻ സർക്കാർ ഇതുവരെ വിസ അനുവദിക്കാത്തതാണ് പാകിസ്താന് തിരിച്ചടിയായിരിക്കുന്നത്. ചാമ്പ്യൻഷിപ്പിലേക്ക് എൻട്രി നൽകേണ്ട അവസാന ദിവസം ഇന്നാണ്.
പാകിസ്താൻ അത്ലറ്റുകളുടെ വിവരങ്ങളും പാസ്പോർട്ടും കേന്ദ്ര സർക്കാറിന് അയച്ചിട്ടുണ്ടെന്നും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും അതിനായി കാത്തിരിക്കുകയാണെന്നും അത്ലറ്റിക് ഫെഡറേഷൻ ഒാഫ് ഇന്ത്യ (എ.എഫ്.െഎ) പ്രസിഡൻറ് അദില്ലെ സുമരിവാല പറഞ്ഞു. എല്ലാ രാജ്യങ്ങളെയും ചാമ്പ്യൻഷിപ്പിലേക്ക് ക്ഷണിച്ചുകൊണ്ട് കത്ത് നൽകിയിരുന്നു. ഇതിെൻറ ഭാഗമായാണ് പാകിസ്താനും ക്ഷണക്കത്ത് അയച്ചത്. ഇതേതുടർന്ന് ആറു പേരുടെ എൻട്രി അവർ അയച്ചുതന്നു. ഇതിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാറാണ്.
ഇന്ത്യയും പാകിസ്താനും തമ്മിൽ വിദേശ രാജ്യങ്ങളിൽവെച്ച് ക്രിക്കറ്റും ഹോക്കിയും കളിക്കാറുണ്ട്. അതിനാൽ, പാക് താരങ്ങളുെട പങ്കാളിത്തം സംബന്ധിച്ച് തീരുമാനമെടുക്കാൻ ആഭ്യന്തര-വിദേശകാര്യ മന്ത്രാലയങ്ങൾ ഇടപെടണമെന്നും സുമരിവാല പറഞ്ഞു. വിസ ലഭിക്കാത്തതിനാൽ ഏഷ്യൻ റെസ്ലിങ് ചാമ്പ്യൻഷിപ്പിലും ഏഷ്യൻ സ്നൂക്കർ ചാമ്പ്യൻഷിപ്പിലും പാക് താരങ്ങൾക്ക് പെങ്കടുക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ വർഷം നടന്ന ജൂനിയർ ഹോക്കി ലോകകപ്പിലും പാകിസ്താന് പെങ്കടുക്കാൻ കഴിഞ്ഞിരുന്നില്ല. 2013ൽ പുണെയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പാക് താരങ്ങൾ പെങ്കടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.