Posted On
date_range Updated On
date_range ഒളിമ്പിക് സ്വർണ ജേതാവ് ഉത്തേജക പരിശോധനയിൽ കുടുങ്ങി
പാരിസ്: കെനിയയുടെ 1500 മീറ്റർ ഒളിമ്പിക് സ്വർണ ജേതാവ് അസ്ബെൽ കിപ്റോപ് ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടു. നിരോധിത ഉത്തേജകമായ എരിത്രോപൊയ്റ്റീൻ (ഇ.പി.ഒ) ഉപയോഗിച്ചതായി തെളിഞ്ഞതായാണ് റിപ്പോർട്ട്.
അന്താരാഷ്ട്ര അത്ലറ്റിക് ഫെഡറേഷനോ അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജൻസിയോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ലെങ്കിലും ചില പത്രങ്ങൾ താരത്തിെൻറ പേരുപറയാതെ റിപ്പോർട്ട് ചെയ്തതോടെ കിപ്റോപ് തന്നെ താൻ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതായി വ്യക്തമാക്കി രംഗത്തെത്തുകയായിരുന്നു.
കഴിഞ്ഞവർഷം മത്സരമില്ലാസമയത്ത് എടുത്ത സാമ്പിളിലാണ് ഉത്തേജക അംശം കണ്ടെത്തിയത്. 2008 ബെയ്ജിങ് ഒളിമ്പിക്സ് ജേതാവാണ് 28കാരൻ. സ്വർണ ജേതാവ് റാഷിദ് റംസി ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് രണ്ടാമതായിരുന്ന കിപ്റോപ്പിന് സ്വർണം ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.