Posted On
date_range Updated On
date_range അർച്ചന എസ് ലോകചാമ്പ്യൻഷിപ്പിന്
ന്യൂഡൽഹി: തമിഴ്നാടിെൻറ സ്പ്രിൻറ് താരം അർച്ചന സുശീന്ദ്രൻ ലോക അത്ലറ്റിക്സ് ച ാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ. ദേശീയ സീനിയർ അത്ലറ്റിക്സിൽ 200 മീറ്ററിൽ സ്വർണം നേടിയ അർച്ചനയെ െഎ.എ.എ.എഫ് വൈൽഡ് എൻട്രി നൽകി ഉൾപ്പെടുത്തുകയായിരുന്നു.
നേരത്തേ യോഗ്യത നേടിയ പല താരങ്ങളും ലോകമീറ്റിൽനിന്ന് പിൻവാങ്ങിയതോടെയാണ് തമിഴ്നാട് താരത്തിന് ക്ഷണം ലഭിച്ചത്. ഇതോടെ സെപ്റ്റംബർ 27 മുതൽ ഒക്ടോബർ ആറുവരെ ദോഹയിൽ നടക്കുന്നു മീറ്റിൽ പെങ്കടുക്കുന്ന ഇന്ത്യൻ താരങ്ങളുടെ എണ്ണം 27 ആയി. മറ്റൊരു സ്പ്രിൻറർ ദ്യുതി ചന്ദിനെയും ഇൻവൈറ്റഡ് കാറ്റഗറിയിൽ ടീമിൽ ഉൾപ്പെടുത്തിയിരുന്നു.
.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.