പട്യാല: 21ാമത് ഫെഡറേഷൻ കപ്പ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിെൻറ ആദ്യ ദിനം രണ്ടു മലയാളി താരങ്ങൾക്ക് സ്വർണത്തിളക്കം. 400 മീറ്റർ ഹർഡ്ൽസ് പുരുഷ, വനിത വിഭാഗങ്ങളിലാണ് കേരള താരങ്ങൾ സുവർണ ജേതാക്കളായത്. വനിതകളിൽ അനു രാഘവെൻറ സ്വർണനേട്ടം മീറ്റ് റെക്കോഡിെൻറ അകമ്പടിയോടെയായത് ഇരട്ടി മധുരമായി. പുരുഷവിഭാഗത്തിൽ എം.പി. ജാബിറാണ് ഒന്നാമതെത്തിയത്.
പട്യാല എൻ.എസ്.എൻ.െഎ.എസിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ഒന്നര പതിറ്റാണ്ട് പഴക്കമുള്ള റെക്കോഡാണ് അനു തകർത്തത്. ഹർഡിലുകൾക്കുമീതെ കുതിച്ചുപാഞ്ഞ അനു 57.39 സെക്കൻഡിൽ ഫിനിഷിങ് ലൈൻ കടന്നപ്പോൾ പഴങ്കഥയായത് 2002ലെ ചെന്നൈ മീറ്റിൽ ഷഹബാനി ഒറാം കുറിച്ച 57.60 എന്ന സമയം. 1984 ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ തലനാരിഴക്ക് മെഡൽ നഷ്ടമായ മത്സരത്തിൽ പി.ടി. ഉഷ ഒാടിയെത്തിയ 55.42 സെ. ആണ് ഇൗയിനത്തിൽ ദേശീയ റെക്കോഡ്.
അനുവിന് പിറകിൽ ഒഡിഷയുടെ ജുന മർമു (57.51 സെ.) വെള്ളിയും കർണാടകയുടെ എം. അർപിത (57.64 സെ.) വെങ്കലവും നേടി. ഇൗ ഇനത്തിൽ മത്സരിക്കേണ്ടിയിരുന്ന മറ്റൊരു കേരള താരം അനില ജോസ് പരിക്കുമൂലം ട്രാക്കിലിറങ്ങിയില്ല. പുരുഷന്മാരിൽ 50.47 സെക്കൻഡിൽ ഒാടിയെത്തിയാണ് ജാബിർ സ്വർണമണിഞ്ഞത്. തമിഴ്നാടിെൻറ ടി. സന്തോഷ് കുമാർ (50.68 സെ.) രണ്ടാമതും ഉത്തർപ്രദേശിെൻറ ദുർഗേഷ് കുമാർ പാൽ (51.04 സെ.) മൂന്നാമതുമെത്തി. മലയാളി താരം ബിനു ജോസ് 53.36 സെ. സമയവുമായി ഏഴാമതായപ്പോൾ മറ്റൊരു മലയാളി അത്ലറ്റ് വികാസ് ചന്ദ്രൻ ഹീറ്റ്സിൽ തന്നെ പുറത്തായി.
വനിതകളുടെ മലയാളി താരങ്ങളായ ടിൻറു ലൂക്ക, അബിത മേരി മാനുവൽ, തെരേസ ജോസഫ് എന്നിവർ 800 മീറ്ററിൽ ഫൈനലിൽ കടന്നപ്പോൾ പുരുഷന്മാരിൽ ജിൻസൺ ജോൺസൺ, സജീഷ് ജോസഫ് എന്നിവരും മുന്നേറി. അതേസമയം, മലയാളി ഒളിമ്പ്യൻ ടി. ഗോപി 5000 മീറ്ററിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സ്വർണം നേടിയ തമിഴ്നാടിെൻറ ജി. ലക്ഷ്മണൻ 14:02.90 െസക്കൻഡിൽ ഒാടിയെത്തിയപ്പോൾ ഗോപിക്ക് 14:09.01സെ. സമയത്തിലേ ഫിനിഷ് ചെയ്യാനായുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.