റെക്കോഡോടെ ഹാട്രിക്

അനീഷ്: സംസ്ഥാന സ്കൂള്‍ കായികമേള അഞ്ച് കി.മീ. നടത്തത്തില്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് പറളി എച്ച്.എസ്.എസിലെ എ. അനീഷ് സ്വര്‍ണം നേടുന്നത്. കഴിഞ്ഞ തവണത്തേതില്‍നിന്ന് വ്യത്യസ്തമായി ഇക്കുറി മീറ്റ് റെക്കോഡോടെയാണ് നേട്ടം. 21 മിനിറ്റ് 50.30 സെക്കന്‍ഡിലാണ് നടത്തം പൂര്‍ത്തിയാക്കിയത്. 2007ല്‍ പറളിയിലത്തെന്നെ ഷിഹാബുദ്ദീന്‍ കുറിച്ച 21.57 മിനിറ്റ് സമയം ഇതോടെ പിറകിലായി. അനീഷിന്‍െറ സഹതാരം കെ.ടി. നിതീഷ് (21:53.59) വെള്ളിയും സ്വന്തമാക്കി സംസ്ഥാന റെക്കോഡ് മറികടന്നപ്പോള്‍ സ്കൂളിന് ഇരട്ടി സന്തോഷം. തിരുവനന്തപുരം സായിയുടെ പി. പ്രകാശിനാണ് വെങ്കലം (23:02.53).

പറളിയിലത്തെിയപ്പോള്‍ ആഗ്രഹം നടന്നു: പാലക്കാട് കൊടുമ്പ് ഇല്ലത്തുപറമ്പില്‍ അപ്പുമണിയന്‍െറയും ഉഷയുടെയും മകനായി 1998 ഏപ്രില്‍ 25നായിരുന്നു ജനനം. കായികതാരമാകണമെന്ന മോഹം 2010ല്‍ പറളി സ്കൂളിലത്തെിച്ചു. പിതാവിനായിരുന്നു ഇക്കാര്യത്തില്‍ കൂടുതല്‍ താല്‍പര്യം. നടത്തത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചതിന് ഫലവും കിട്ടി.  2013ലെ ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ വെങ്കലം നേടിയായിരുന്നു തുടക്കം. ജില്ലാതലത്തില്‍ മെഡലുകള്‍ നേടിയ അനീഷ് 2010ലെ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ജൂനിയര്‍ വിഭാഗം അഞ്ച് കി.മീ. നടത്തത്തില്‍ ഒന്നാമനായി. തിരുവനന്തപുരത്ത് തുടങ്ങിയ ജൈത്രയാത്ര കോഴിക്കോട് വഴി കാലിക്കറ്റ് സര്‍വകലാശാല മൈതാനത്തത്തെിയിരിക്കുകയാണ്. കോഴിക്കോടുതന്നെ വേദിയായ ദേശീയ സ്കൂള്‍ കായികമേളയില്‍ രണ്ടാം സ്ഥാനവും തൊട്ടുമുമ്പ് റാഞ്ചിയില്‍ വെങ്കലവുമായിരുന്നു. ഇന്‍റര്‍ ക്ളബ് മീറ്റുകളിലെ 10 കി.മീ. നടത്തത്തില്‍ സംസ്ഥാന റെക്കോഡും മെഡലുകളും നേടി.

ലക്ഷ്യം പട്ടാളം: നിര്‍ധന കുടുംബാംഗമായ അനീഷിന്‍െറ പ്രധാന ലക്ഷ്യമാണ് മികച്ച ജോലി. ഈ വര്‍ഷം പറളി സ്കൂളിലെ പഠനം പൂര്‍ത്തിയാവും. നവംബര്‍ 27ന് ആര്‍മി സെലക്ഷന്‍െറ എഴുത്തുപരീക്ഷ കഴിഞ്ഞു. പറളി സ്കൂളിലെ തന്‍െറ മുന്‍ഗാമികള്‍ പലരും സ്പോര്‍ട്സിലൂടെ ഉയര്‍ന്ന പദവികളിലത്തെിയതാണ് പ്രചോദനം. പട്ടാളത്തില്‍ അംഗമാകാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അല്ലാത്തപക്ഷം പഠനം തുടരും. ഒപ്പം ജോലിക്കുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കും. കായികരംഗത്തും ഉയരങ്ങളിലത്തെണമെന്ന് ഏതൊരു അത്ലറ്റിനെയുംപോലെ അനീഷിനും ആഗ്രഹമുണ്ട്.

Tags:    
News Summary - aneesh A

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT