ഒളിമ്പ്യന്മാരായ ദക്ഷിണാഫ്രിക്കൻ സ്വദേശികളായ യൊഹാൻ ബോത്തയുടെയും അഡ്രി ഷോമെെൻറയും കീഴിൽ പരിശീലിക്കുന്ന 15 താരങ്ങളാണ് ആന്ധ്രപ്രദേശിലെ വിവിധ സർവകലാശാലകളുടെ കുടക്കീഴിൽ മൂഡബിദ്രിയിലെത്തിയിരിക്കുന്നത്. 10 വർഷത്തിനുള്ളിൽ ഇന്ത്യയിൽനിന്നും ലോകോത്തര താരങ്ങളെ സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ആന്ധ്രപ്രദേശ് സർക്കാർ നടപ്പാക്കുന്ന ഗാണ്ഡീവ പദ്ധതിയുടെ കീഴിലുള്ള താരങ്ങളാണ് മീറ്റിനെത്തിയത്. സെൻറർ ഒാഫ് എക്സലൻസ് കേന്ദ്രമായി അനിൽ കുംെബ്ലയുടെ ടെൻ വീക്ക് സ്പോർട്സാണ് ആന്ധ്രപ്രദേശ് സർക്കാറിനായി പദ്ധതി നടപ്പാക്കുന്നത്.
മധ്യദൂര ഇനങ്ങളിൽ ജോഹാൻ ബോത്തയും സ്പ്രിൻറ് ഇനങ്ങളിൽ അഡ്രി ഷോെമനും ത്രോ ഇനങ്ങളിൽ ജമൈക്കയിലെ മൈക്ക് വെസ്സലും ജംപ് ഇനങ്ങളിൽ ദക്ഷിണാഫ്രിക്കയിലെ സീഫുമാണ് പരിശീലനം നൽകുന്നത്. 2018 ആദ്യം മുതലാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം താരങ്ങൾക്ക് നൽകി തുടങ്ങിയത്. ബോത്തയും ഷോമെനും ഒരുമിച്ചായിരുന്നു ലോകചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്തിരുന്നത്. സുഹൃത്തുക്കളായി ഇരുവരും മൂന്നുവർഷത്തെ കരാറിലാണ് പരിശീലനത്തിനെത്തിയിരിക്കുന്നത്.
ജൂനിയർ ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത 36 പേരാണ് ഇപ്പോൾ പരിശീലനം നേടുന്നത്. 800 മീറ്ററിൽ 1996ലും 2000ത്തിലും ഒളിമ്പിക്സിൽ സെമി വരെയെത്തിയ ബോത്ത 99ലെ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയിട്ടുണ്ട്. 96ലെ ഒളിമ്പിക്സിൽ 400 മീറ്ററിലെ ഫൈനലിസ്റ്റായിരുന്ന ഷോമെൻ 2013ലെ ലോക ചാമ്പ്യൻഷിപ്പിൽ 100, 200 മീറ്ററിൽ സ്വർണവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.