സുശീർ കുമാർ ഡബ്ലു.ഡബ്ലു.ഇയിലേക്ക്​

ന്യൂഡൽഹി: ഇന്ത്യയുടെ ഗുസ്​തി താരം സുശീൽ കുമാർ വേൾഡ്​ റെസ്​ലിങ്​ എൻറർടെയ്​ൻമെൻറ്​ ലോകത്തേക്ക്​ (ഡബ്ലു.ഡബ്ലു.ഇ). അടുത്ത നവംബറിൽ അരങ്ങേറ്റമുണ്ടാകുമെന്ന്​ പ്രഖ്യപിച്ചിരിക്കുന്ന സുശീൽ റിയോ ഒളിമ്പിക്​സിൽ യോഗ്യത കിട്ടാതായതോടെയാണ്​ പ്രഫഷനൽ റെസ്​ലിങ്ങിലേക്ക്​ തിരിയാൻ തീരുമാനിച്ചത്​. ഇതോടെ ഗ്രേറ്റ്​ ഖാലിക്കു ശേഷം റെസ്​ലിങ്​ ലോക​ത്തേക്ക്​ കാലെടുത്ത്​ വെക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ്​ 33കാരനായ സുശീൽ.

കഴിഞ്ഞ ഒക്​ടോബറിൽ റെസ്​ലിങ്​ ടാലൻറ്​ ഡവലപ്​മെൻറ്​ വിഭാഗത്തി​െൻറ മുതിർന്ന ഡയറക്​ടർ കാനിയോൺ സീമാനുമായി ഛത്​റസൽ സ്​റ്റേഡിയത്തിൽ ഇതുമായി ബന്ധപ്പെട്ട്​ ചർച്ച നടത്തിയിരുന്നെ​ങ്കിലും ഇപ്പോഴാണ്​ കരാറിൽ എത്തിയത്​. കരാറിലെത്തിയതിനാൽ എപ്പോ​ൾ വേണമെങ്കിലും മത്സരിക്കാമെങ്കിലും പരിശീലനത്തിനും മത്സരപരിചയത്തിനും വേണ്ടിയാണ്​ ഒക്ടോബർ വരെ കാത്തിരിക്കുന്നതെന്ന്​ സുശീലി​െൻറ ഏജൻറ്​ അറിയിച്ചു.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗുസ്​തി താരങ്ങളിലൊരാളായ സുശീൽ ബീജിങ്​ ഒളിമ്പിക്​സിൽ വെങ്കലവും ലണ്ടൻ ഒളിമ്പിക്​സിൽ വെള്ളിയും നേടിയിരുന്നു. നേരത്തെ, ഇന്ത്യയുടെ ബോക്​സിങ്​ താരം വിജേന്ദർ സിങ്​ ​പ്രൊഫഷണൽ ബോക്​സിങ്ങിലേക്ക്​ മാറിയിരുന്നു.

Tags:    
News Summary - After The Great Khali, Olympian Sushil Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT