ന്യൂഡല്‍ഹി: കേന്ദ്ര കായികമന്ത്രാലയത്തിന്‍െറ ടാര്‍ഗറ്റ് ഒളിമ്പിക് പോഡിയം (ടി.ഒ.പി) പദ്ധതിയുടെ തലപ്പത്തുനിന്ന് അഞ്ജു ബോബി ജോര്‍ജിനെ മാറ്റി. ബെയ്ജിങ് ഒളിമ്പിക്സിലെ ഷൂട്ടിങ് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയാണ് പുതിയ ചെയര്‍മാന്‍. ഒളിമ്പ്യന്‍ പി.ടി. ഉഷ, ബാഡ്മിന്‍റണ്‍ താരം പ്രകാശ് പദുക്കോണ്‍, ഷൂട്ടിങ് താരം അഞ്ജലി ഭഗ്വത്, വെയ്റ്റ്ലിഫ്റ്റര്‍ കര്‍ണം മല്ളേശ്വരി എന്നിവര്‍ ഉള്‍പ്പെടെ പത്തംഗങ്ങളടങ്ങിയതാണ് കമ്മിറ്റി. 2020, 2024 ഒളിമ്പിക്സ് ലക്ഷ്യമിട്ട് മികച്ച കായികതാരങ്ങളെ കണ്ടത്തെി വളര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. തെരഞ്ഞെടുക്കുന്ന അത്ലറ്റുകള്‍ക്ക് ലോകനിലവാരത്തിലുള്ള വിദേശപരിശീലനം കമ്മിറ്റി ഉറപ്പാക്കും. രാജ്യാന്തര നിലവാരമുള്ള അത്ലറ്റുകളെയാണ് പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുക. 2015 ഡിസംബറിലായിരുന്നു അഞ്ജു ബോബി ജോര്‍ജ് ടി.ഒ.പി ചെയര്‍പേഴ്സനായി അധികാരമേറ്റത്. പുതിയ കമ്മിറ്റിക്ക് ഒരു വര്‍ഷമാണ് കാലാവധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.