സാരി ധരിച്ച് 42 കിലോമീറ്റർ ഒാടി 44കാരി

ഹൈദരാബാദ്: ട്രാക്ക് സ്യൂട്ടിൽ മാത്രമാണ് മാരത്തൺ ഒാടാൻ കഴിയുകയെന്ന് ആരാണ് പറഞ്ഞത്. ഹൈദരാബാദ് മാരത്തണിൽ സാരി ധരിച്ച് 42 കിലോമീറ്റർ ഒാടിയ ജയന്തി സമ്പത്ത് കുമാർ ഈ ധാരണ തിരുത്തി പുതിയ ചരിത്രനേട്ടം സ്വന്തമാക്കി. 20,000 പേർ പങ്കെടുത്ത മാരത്തണിലാണ് 42 വയസ്സുകാരിയായ ജയന്തിയുടെ നേട്ടം.

കൈത്തറിയെ പ്രോത്സാഹിപ്പിക്കാനും സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനുമായാണ് ഇത്രയും ദൂരം സാരിയിൽ ഒാടിയതെന്ന് ജയന്തി വ്യക്തമാക്കി. തൻെറ നേട്ടം ഗിന്നസ് വേൾഡ് റെക്കോർഡിൽ ഉൾപെടുത്തുന്നതിനായി ജയന്തി അധികൃതർക്ക് അപേക്ഷ നൽകി.

ഞാൻ ഒരു സൈക്ലിസ്റ്റ് ആണ്, പലപ്പോഴും സവാരി ചെയ്യുന്നു. എവിടെയും പ്ലാസ്റ്റിക് മാലിന്യം നധാരാളം കാണുന്നു. പ്ലാസ്റ്റിക് ഉപയോഗം എതിർക്കാൻ ഈ  വേദിയെ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നതായും ജയന്തി വ്യക്തമാക്കി. നേരത്തേ 2013 ഡിസംബറിൽ 61 വയസ്സുള്ള ലത ഭഗവാൻ കരേ നഗ്നപാദത്തോടെ സാരിയിൽ ഓടിയിരുന്നു.
 

Tags:    
News Summary - 44-year-old woman completes 42-km marathon in sari-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT