????? ??????? ???????? ????? ????????????? ??. ?????? (??????) ?????? ????? ??.?. ?????????

കായിക മന്ത്രിയറിയുമോ ഈ വേദന

ലഖ്നോ: സീസണില്‍ അഞ്ച് സ്വര്‍ണം, കഴിഞ്ഞ ദേശീയ ഗെയിംസില്‍ മുന്‍നിരക്കാരെയെല്ലാം വീഴ്ത്തി കേരളത്തിനായും സ്വര്‍ണം. ഏറ്റവും ഒടുവില്‍ ദേശീയ ഓപണ്‍ മീറ്റില്‍ എം.എ. പ്രജുഷയെ വീഴ്ത്തി 6.30 മീറ്റര്‍ ചാടി വീണ്ടുമൊരു സ്വര്‍ണം കൂടി. നേട്ടങ്ങളുടെ കൂമ്പാരങ്ങള്‍ക്കിടയിലും മനസ്സ് നീറുകയാണ് ഇന്ത്യയുടെ ഏറ്റവും മികച്ച ലോങ്ജംപറായി മാറിയ ഈ കോഴിക്കോട് മേപ്പയൂരിലെ വി.നീന.

നാട്ടില്‍ അച്ഛനും അമ്മക്കും സഹോദരിക്കും കയറിക്കിടക്കാന്‍ ഒരു കൂരയെങ്കിലും വേണം. തകര്‍ന്നുപോയ ഷെഡില്‍ നിന്നും ബന്ധുവിന്‍െറ വീട്ടിലേക്ക് താമസം മാറി, ആറ് സെന്‍റ് പുരയിടത്തില്‍ വീട് പണിയാന്‍ പഞ്ചായത്തില്‍ നിന്നും സഹായം തേടിയതാണ്. പക്ഷേ,  നീന റെയില്‍വേയില്‍ ഉദ്യോഗസ്ഥയായതിനാല്‍ സഹായം നല്‍കാനാവില്ളെന്നായി മറുപടി. ശമ്പളം പരിശീലനച്ചിലവിന് പോലും മതിയാവാത്തതിനാല്‍ വീടുവെക്കാന്‍ സഹായം ചോദിച്ച് ചാമ്പ്യന്‍ താരം സംസ്ഥാന സര്‍ക്കാറിന് മുന്നിലുമത്തെി.

മുന്‍ കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും നിലവിലെ കായിക മന്ത്രി ഇ.പി. ജയരാജനെയും സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി ടി.പി. രാമകൃഷ്ണനെയും സമീപിച്ചെങ്കിലും ‘ഉറപ്പുകളല്ലാതെ’ ഫലമൊന്നുമുണ്ടായില്ല. രണ്ടു ദിവസം മുമ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചെങ്കിലും കൃത്യമായ മറുപടിയൊന്നും ലഭിച്ചില്ളെന്ന വേദനയിലാണ് ലഖ്നോവിലെ സ്വര്‍ണനേട്ടത്തിനിടയിലും നീന. ഈ സ്വര്‍ണമെങ്കിലും സര്‍ക്കാറിന്‍െറ കണ്ണ് തുറപ്പിക്കുമെന്ന പ്രതീക്ഷയിലാണ് കേരളത്തിന്‍െറ അഭിമാന താരം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT