ദക്ഷിണമേഖല അത്ലറ്റിക് ചാമ്പ്യന്‍ഷിപ്: കോച്ചിങ് ക്യാമ്പ് 27 മുതല്‍

പാലക്കാട്: ഒക്ടോബര്‍ നാല്, അഞ്ച് തീയതികളില്‍ തെലങ്കാനയിലെ കരീംനഗറില്‍ നടക്കുന്ന ദക്ഷിണമേഖല ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിന്‍െറ കോച്ചിങ് ക്യാമ്പ് പാലക്കാട്ട് നടത്താന്‍ തീരുമാനിച്ചു. ഗവ. മെഡിക്കല്‍ കോളജ് സിന്തറ്റിക് മൈതാനത്ത് സെപ്റ്റംബര്‍ 27ന് ക്യാമ്പ് തുടങ്ങും. 193 അംഗ കേരള ടീമില്‍ 96 ആണ്‍കുട്ടികളും 97 പെണ്‍കുട്ടികളുമുണ്ട്. 46 പേര്‍ പാലക്കാട് ജില്ലയില്‍നിന്നാണ്. ഒക്ടോബര്‍ ഒന്നിന് കേരള ടീം പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് കരീംനഗറിലേക്ക് യാത്രതിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.