സ്കൂള്‍ കായികമേള: കാലിക്കറ്റ് യൂനിവേഴ്സിറ്റി സിന്തറ്റിക് ട്രാക് വേദി

മലപ്പുറം: സംസ്ഥാന സ്കൂള്‍ കായികമേളക്ക് കാലിക്കറ്റ് യൂനിവേഴ്സിറ്റി സിന്തറ്റിക് ട്രാക്ക് വേദിയാവും. ഡിസംബറിലാണ് മത്സരങ്ങള്‍ നടക്കുക. കഴിഞ്ഞ വര്‍ഷത്തെ മീറ്റ് ഇവിടെ അരങ്ങേറുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ട്രാക്ക് പണി എവിടെയും എത്താത്തതിനാല്‍ കോഴിക്കോട്ടേക്ക് മാറ്റി. മേയില്‍ ദേശീയ യൂത്ത് മീറ്റിന് യൂനിവേഴ്സിറ്റി ട്രാക്ക് വേദിയാവുകയും 15ഓളം റെക്കോഡുകള്‍ പിറക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എറണാകുളത്തും തിരുവനന്തപുരത്തും മാറി മാറി നടത്തുകയായിരുന്നു സംസ്ഥാന സ്കൂള്‍ മീറ്റ്. മലബാറിലെ ആദ്യ സിന്തറ്റിക് ട്രാക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ് സ്റ്റേഡിയത്തില്‍ നിലവില്‍ വന്നതോടെയാണ് മൂന്നാമതൊരു വേദി ലഭിച്ചത്. തുടര്‍ന്ന് ദേശീയ മീറ്റും കോഴിക്കോട്ട് നടത്തി. ഇതിന് ശേഷമാണ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലെ പണി പൂര്‍ത്തിയായത്. മെഡിക്കല്‍ കോളജ് സ്റ്റേഡിയത്തേക്കാള്‍ സൗകര്യം യൂനിവേഴ്സിറ്റിയിലുണ്ട്. സമീപത്തെ സ്കൂളുകളിലാണ് താരങ്ങള്‍ക്ക് താമസ സൗകര്യമൊരുക്കുക. ഇതാദ്യമാണ് മലപ്പുറം ജില്ല സ്കൂള്‍ കായികമേളയുടെ വേദിയാവുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-10-25 17:31 GMT